Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വീണ്ടും സൗദിലേക്ക് എത്തുന്ന പ്രവാസികൾക്ക് കിടിലൻ അവസരം, പഴയ ഡ്രൈവിങ് ലൈസന്‍സിന് പകരം പുതിയത് നേടാം, ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം

22 AUGUST 2022 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നിലവിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ നിബന്ധനകളേറെയാണ്.ഇത്തരത്തിൽ ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങിയശേഷം പുതിയ വിസയില്‍ വീണ്ടും സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് കിടിലൻ അവസരമാണ് ജവസാത്ത് ഒരുക്കിയിരിക്കുന്നത്.രാജ്യത്തേക്ക് തിരിച്ചെത്തുന്നവർക്ക് പഴയ ഡ്രൈവിങ് ലൈസന്‍സിന് പകരം പുതിയത് നേടാനാകുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇതിനായി ട്രാഫിക് ഓഫീസിലെത്തി പഴയ ലൈസന്‍സ് പുതിയ ഇഖാമ നമ്പറില്‍ തരണമെന്ന് അപേക്ഷ നല്‍കിയാല്‍ മതിയാകും.ലൈസൻസ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആവശ്യമായ ഫീസ് അടക്കുകയും വൈദ്യപരിശോധന റിപ്പോര്‍ട്ട് സഹിതം അപേക്ഷ സമര്‍പ്പിക്കുകയും വേണം.വിസിറ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് സാധുതയുള്ള ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ വിദേശ ലൈസന്‍സ് ഉപയോഗിച്ച്‌ ഒരു വര്‍ഷത്തേക്കോ ലൈസന്‍സ് കാലാവധി തീരുന്ന സമയത്തേക്കോ രാജ്യത്ത് വാഹനമോടിക്കാം.

സ്വകാര്യ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. മയക്കുമരുന്ന് ഉപയോഗത്തിനോ അവ കൈവശംവെക്കലിനോ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. വാഹനമോടിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തുന്ന രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാനാവില്ലെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

അതേസമയം, മൊബൈല്‍ ബില്ലുകള്‍ ഉള്‍പ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും തീര്‍ത്ത ശേഷമേ ഇനി ഫൈനല്‍ എക്‌സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങാനാവൂ എന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് വ്യക്തമാക്കിയിരുന്നു. എന്നു മാത്രമല്ല, ഈ വിസയില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കില്ല.

അതിന്റെ രജിസ്‌ട്രേഷന്‍ മറ്റൊരാളിലേക്കു മാറ്റുകയോ വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുകയോ മറ്റോ ചെയ്യണം.അതോടൊപ്പം ഫൈനല്‍ എക്‌സിറ്റ് വിസയ്ക്ക് അപേക്ഷ നല്‍കുന്ന വ്യക്തിയുടെ പേരില്‍ നേരത്തേ ലഭിച്ച ഉപയോഗിച്ചിട്ടില്ലാത്ത മറ്റൊരു വിസ ഉണ്ടായിരിക്കാനും പാടില്ല. വിസ ഇഷ്യൂ ചെയ്യപ്പെടുന്ന ദിവസം തൊട്ട് 60 ദിവസമായിരിക്കും ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി. ഈ കാലയളവിനുള്ളില്‍ സൗദിയില്‍ നിന്ന് പുറത്തുകടന്നിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (39 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (51 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends