Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇയുടെ ആ ഉറപ്പ്...! നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്ര ഇനി എന്തെളുപ്പം, ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സർവീസ് നടത്താൻ താൽപ്പര്യം അറിയിച്ച് യു.എ.ഇ, കൂടുതൽ വിമാനസർവീസ് നടത്താൻ യുഎഇ വിമാന കമ്പനികളെ അനുവദിക്കരുതെന്ന് ഇന്ത്യൻ വിമാന കമ്പനികൾ

25 AUGUST 2022 04:05 PM IST
മലയാളി വാര്‍ത്ത

യു.എഇയിലുള്ള പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രമാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സർവീസ് നടത്താൻ താല്പര്യം അറിച്ചിരിക്കുകയാണ് യു.എഇ. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ‌ മുഹമ്മദ് എ.അഹ്ലി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദ്യത്തെ സിന്ധ്യയ്ക്ക് കത്ത് നൽകി.

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാനും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. കണ്ണൂർ കൂടാതെ അമൃത്‍സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഗോവ, ഭുവനേശ്വർ, ഗുവാഹത്തി, പൂനെ മേഖലകളിൽ സർവീസ് അനുവദിക്കണം എന്നാണ് ആവശ്യം. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ നിന്നാണ് നിലവിൽ യുഎഇ വിമാന സർവീസ് നടത്തുന്നത്.

എന്നാൽ യുഎഇ വിമാന കമ്പനികളെ കൂടുതൽ വിമാനസർവീസ് നടത്താൻ അനുവദിക്കരുതെന്നാണ് ഇന്ത്യൻ വിമാന കമ്പനികളുടെ നിലപാട്. അതുപോലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകൾക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തുടങ്ങിക്കഴിഞ്ഞു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15 മുതല്‍ തുടങ്ങിയിട്ടുണ്ട്. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും.ദമ്മാമിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്ന് മുതൽ തു‌ടങ്ങി. രാവിലെ 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 10.10ന് ദമ്മാമില്‍ എത്തും.

അതേസമയം.ഖത്തറിൽ നടക്കുന്ന ലോകകപ്പിനോട് അനുബന്ധിച്ച് എയർ ഇന്ത്യ കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.ഒക്ടോബർ 30 മുതലാണ് മുംബൈ- ദോഹ റൂട്ടിലാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിൽ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. കൂടാതെ ദുബായിലേക്കുളള സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30 ന് ദോഹയില്‍ നിന്നും 12.45 ന് പറന്നുയരുന്ന വിമാനം വൈകുന്നേരം 6.45ന് മുംബൈയിലെത്തും.

ലോകകപ്പ് മുന്നിൽ കണ്ട് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ തുടങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം. ഒക്ടോബർ 30നുളള എയർ ഇന്ത്യ സർവീസിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 19 വരെ ഈ സര്‍വീസുകളില്‍ ബുക്കിങ് ലഭ്യമാണ്. ലോക കപ്പ് മുന്നിൽ കണ്ടുകൊണ്ട് കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കുളള സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (12 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (33 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (50 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends