Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡിന്റെ നിലവാരം അളക്കാൻ പുതിയ സംവിധാനം, ലേസർ ഉപയോഗിച്ച് റോഡുകളെ സ്‌കാൻ ചെയ്ത് ആയുസ്സും നിലവാരവും അറ്റകുറ്റ പ്രവൃത്തി ചെയ്യേണ്ട സമയവും കണ്ടെത്താം, ഓട്ടമേറ്റഡ് സംവിധാനവുമായി ദുബായ്

26 AUGUST 2022 10:25 AM IST
മലയാളി വാര്‍ത്ത

റോഡിന്റെ നിലവാരം അളക്കാൻ സഞ്ചരിക്കുന്ന ഓട്ടമേറ്റഡ് സംവിധാനവുമായാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ലേസർ ഉപയോഗിച്ച് റോഡുകളെ സ്‌കാൻ ചെയ്ത് ആയുസ്സും നിലവാരവും അറ്റകുറ്റ പ്രവൃത്തി ചെയ്യേണ്ട സമയവും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താം. റോഡിനെ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കി ഓരോ 100 മീറ്ററും പ്രത്യേക പേരിൽ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തി.

99% കൃത്യത ഉറപ്പു വരുത്തുന്ന രീതിയിലാണ് ദുബായ്‌ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പുതിയ സംവിധാനം.റോഡിന്റെ ആയുസ്സും പൊളിയുന്ന ദിവസവും വരെ സോഫ്റ്റ്വെയർ കണ്ടെത്തി മുൻകൂട്ടി അറിയിക്കും. സ്‌കാനർ ഘടിപ്പിച്ച വാഹനം എല്ലാ റോഡുകളിലൂടെയും സഞ്ചരിക്കും. ഈ യാത്രയിൽ ഓരോ റോഡും പ്രത്യേക സ്‌കാനർ ഉപയോഗിച്ചു ഡിജിറ്റൽ രൂപത്തിലാക്കും. ലേസർ രശ്മികൾ ഉപയോഗിച്ചു

സ്‌കാൻ ചെയ്യുന്നതിനാൽ റോഡിന്റെ ഉപരിതലം മാത്രമല്ല, ഉള്ളിലെ പ്രശ്‌നങ്ങളും രേഖപ്പെടുത്താം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അറ്റകുറ്റ പ്രവൃത്തി തീരുമാനിക്കുക. നിലവിൽ റോഡുകളിൽ എവിടെയെങ്കിലും വിള്ളലോ, പൊളിയലോ കണ്ടെത്തുമ്പോഴാണ് പുനർ നിർമ്മിക്കുക.

നഗരാസൂത്രണവുമായും റോഡുകളുടെ വാർഷിക പുനരുദ്ധാരണവുമായും റോഡിന്റെ ഡിജിറ്റൽ പതിപ്പ് ബന്ധപ്പെട്ടിരിക്കും. റോഡ് നിർമാണത്തിന് അനുവദിച്ചിരിക്കുന്ന ബജറ്റും സോഫ്റ്റ്വെയറിന്റെ ഭാഗമാണ്. നിലവിലുള്ളതും നിർമാണത്തിൽ ഇരിക്കുന്നതുമായ റോഡുകളുടെ നിലവാരം കണ്ടെത്താം.

പൂർണമായും നിർമിത ബുദ്ധിയിൽ ആണ് ഈ സംവിധാനം പ്രവർത്തിക്കുക. ബജറ്റ് അനുസരിച്ചാണ് ഓരോ റോഡിനും ആവശ്യമായ അറ്റകുറ്റ പ്രവൃത്തികൾ നിർദ്ദേശിക്കുക.എമിറേറ്റിലെ എല്ലാ റോഡുകളും സോഫ്റ്റ്വെയറിന്റെ ഭാഗമാണ്. പ്രധാന റോഡുകളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

റോഡുകളുടെ വാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുകയ്‌ക്കു കൃത്യമായി നിർമാണം പൂർത്തിയാക്കാനും ഇതുവഴി സാധിക്കുമെന്ന് ആർടിഎ അറിയിച്ചു. പുതിയ സംവിധാനം വരുന്നതോടെ റോഡ് പരിശോധനയ്‌ക്കു ചെലവാകുന്ന തുകയിൽ 78% ലാഭിക്കാനാകുമെന്നും ആർടിഎ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (17 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (38 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (55 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends