Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേരക്കുട്ടികള്‍ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിച്ച് ദുബൈ ഭരണാധികാരി, നടന്നുതുടങ്ങുന്ന ഇരട്ടക്കുട്ടികളായ റാഷിദിനും ശൈഖയ്‍ക്കുമൊപ്പം കളിപ്പിച്ചും അവർ‍ക്ക് നടക്കാന്‍ കൈത്താങ്ങ് നല്‍കിയും സമയം ചെലവഴിച്ച് ശൈഖ് മുഹമ്മദ്, ശൈഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറൽ...!!

26 AUGUST 2022 12:10 PM IST
മലയാളി വാര്‍ത്ത

ലണ്ടനില്‍ പേരക്കുട്ടികള്‍ക്കൊപ്പം അവധി ആഘോഷിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇരട്ടക്കുട്ടികളായ റാഷിദിനും ശൈഖയ്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്.

ദുബൈ ഭരണാധികാരിക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ട് യുഎഇയിലും പുറത്തുമുള്ള നിരവധിപ്പേര്‍ ചിത്രങ്ങളില്‍ക്ക് താഴെ കമന്റ് ചെയ്‍തിട്ടുണ്ട്. സ്വന്തമായി നടന്നുതുടങ്ങുന്ന പേരക്കുട്ടികള്‍ക്കൊപ്പം അവരെ കളിപ്പിച്ചും നടക്കാന്‍ കൈത്താങ്ങ് നല്‍കിയുമാണ് ചിത്രങ്ങളില്‍ ശൈഖ് മുഹമ്മദ് സമയം ചെലവഴിക്കുന്നത്. ഒരു ചിത്രത്തില്‍ നിലത്തിരിക്കുന്ന അദ്ദേഹം കുട്ടികളിലൊരാളെ കൈപിടിച്ച് നടത്തുന്നതും കാണാം.

ഇരട്ടക്കുട്ടികളെക്കുറിച്ച് ശൈഖ് മുഹമ്മദ് എഴുതിയ കവിതയും ശൈഖ് ഹംദാന്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. "റാഷിദും ശൈഖയും നിന്റെ തണലില്‍" എന്ന് തുടങ്ങുന്ന കവിതയാണ് ഇരട്ട പേരക്കുട്ടികളെക്കുറിച്ച് ശൈഖ് മുഹമ്മദ് എഴുതിയത്.

ഇന്‍സ്റ്റഗ്രാമില്‍ 1.46 കോടിയിലധികം ഫോളോവര്‍മാരുള്ള ശൈഖ് ഹംദാന്‍, പോസ്റ്റ് ചെയ്‍ത ചിത്രങ്ങള്‍ വളരെ വേഗം തന്നെ വൈറലായി മാറി. കമ്പിളിത്തൊപ്പി ധരിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ശൈഖ് മുഹമ്മദ് നില്‍ക്കുന്ന മറ്റ് ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (6 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (27 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (44 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (57 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (59 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends