Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് വമ്പൻ സർപ്രൈസ് ഒരുക്കി സൗദി, ഇനി ആ ടെൻഷൻ വേണ്ട, സന്ദര്‍ശക വിസക്കാർക്ക് അടിയന്തിരഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

26 AUGUST 2022 04:57 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക വിസ സൗദി കൂടുതൽ വിപുലപ്പെടുത്തുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവരുടെ അരോ​ഗ്യ പരിരക്ഷയ്ക്ക് ഊന്നൽ നൽകുന്ന തീരുമാനം എടുത്തിരിക്കുകയാണ്. ഇത്തരത്തിൽ രാജ്യത്തെത്തുന്നവർക്ക് അടിയന്തിരഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു.

കുടുംബ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ സൗദിയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഒരു ലക്ഷം റിയാല്‍ വരെയുള്ള മെഡിക്കല്‍ സഹായം ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു. സന്ദര്‍ശക വിസയിലെത്തുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഗര്‍ഭധാരണവും പ്രസവവും ഉള്‍പ്പെടുമെന്നുണ്ട്.

ഗര്‍ഭധാരണം പ്രസവം തുടങ്ങിയവയുമായി ബന്ധപ്പെട്ട അടിയന്തര ചികില്‍സയ്ക്ക് അയ്യായിരം റിയാല്‍ വരെയാണ് പരമാവധി അനുവദിക്കുകയെന്നും കൗണ്‍സില്‍ വിശദീകരിച്ചു. സന്ദര്‍ശക വിസ സ്റ്റാമ്പ് ചെയ്യുന്ന അവസരത്തിലാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയും ഇഷ്യു ചെയ്യുന്നത്. സൗദിയിലെത്തി അബ്ഷിര്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ ഇന്‍ഷുറനസ് പരിരക്ഷ സംബന്ധിച്ച് അറിയാന്‍ സാധിക്കുമെന്നും അധികൃർ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (5 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (26 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (43 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (56 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (58 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends