Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ, പോക്കറ്റ് കീറുന്ന ടിക്കറ്റ് നിരക്കിൽ കലിതുള്ളി പ്രവാസികൾ, പ്രാവാസി കുടുംബങ്ങളുടെ മടങ്ങിവരവ് തുടരുന്ന ഈ അവസരം മാക്സിമം മുതലെടുത്ത് വിമാനക്കമ്പനികൾ

31 AUGUST 2022 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികളെ പിഴിഞ്ഞ് കൊള്ളലാഭം കൊയ്യുകയാണ് വിമാനക്കമ്പനികൾ. നാട്ടിലെത്തിയവർക്ക് അടിയന്തിരമായി ​ഗൾഫിലേക്ക് മടങ്ങണമെങ്കിൽ തീ വിലയാണ് ടിക്കറ്റിന് മുടക്കേണ്ടിവരിക. അതോടൊപ്പം മധ്യവേനലവധിക്ക് നാട്ടിലേക്കുപോയ പ്രാവാസി കുടുംബങ്ങളുടെ മടങ്ങിവരവ് തുടരുന്ന ഈ അവസരവും മാക്സിമം വിമാനക്കമ്പനികൾ മുതലെടുക്കുന്നുണ്ട്. ഇനിയഥവ നേരിട്ടുള്ള ടിക്കറ്റുകള്‍ എത്ര പണം നല്‍കിയാലും ലഭിക്കാനില്ലെന്ന സ്ഥിതിയുമുണ്ട്.

വന്‍ തുക നല്‍കിയാലും കണക്ഷന്‍ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. നേരത്തെ യാത്ര ആസൂത്രണം ചെയ്ത് ടിക്കറ്റ് എടുത്തവര്‍ക്കു മാത്രമാണ് യാത്രാനിരക്കില്‍ അൽപ്പം ആശ്വാസമുള്ളത്. സ്‌കൂളുകള്‍ തുറന്നതോടെ യു.എ.ഇയിലേക്കുള്ള പ്രവാസി കുടുംബങ്ങളുടെ ഒഴുക്ക് തുടരുകയാണ്. അധികംപേരും തിരികെ യാത്രക്ക് ടിക്കറ്റ് മാസങ്ങള്‍ക്കു മുമ്പ് എടുത്തിരുന്നതിനാല്‍ നേരിയ ആശ്വാസമുണ്ട്.

എങ്കിലും ഒരാള്‍ക്ക് 20,000 രൂപക്ക് താഴേക്ക് ടിക്കറ്റുകള്‍ ലഭിച്ചിരുന്നില്ല. കൊച്ചിയില്‍ നിന്ന് ഈ ആഴ്ചകളില്‍ 30,000 രൂപ മുതല്‍ മുകളിലേക്കുള്ള ടിക്കറ്റുകളേ ഉള്ളൂ. സെപ്റ്റംബര്‍ അവസാന ആഴ്ചവരെ ഇതേ ടിക്കറ്റ് നിരക്കുതന്നെ തുടരുമെന്നാണ് യാത്രക്കാരുടെ തിരക്ക് സൂചിപ്പിക്കുന്നത്.

വന്‍ നിരക്കുമൂലം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വേനലവധിക്ക് നാട്ടില്‍പോകാനും സാധിക്കാറില്ല. മുന്‍കൂട്ടി ടിക്കറ്റ് എടുക്കുമ്പോള്‍ പോലും വേനലവധിയുടെ തിരക്ക് മുന്‍കൂട്ടിക്കണ്ട് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതാണ് വിമാനക്കമ്പനികളുടെ രീതി. അടിയന്തര യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് ഇതിന്‍റെ രണ്ടും മൂന്നും ഇരട്ടി നിരക്ക് നല്‍കേണ്ടിയും വരും.

ലക്ഷക്കണക്കിന് പ്രവാസികളാണ് ഓരോ അവധിക്കാലത്തും വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നതും തിരികെ മടങ്ങുന്നതും. അതിനാല്‍ തന്നെ ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള കമ്പനികള്‍, ഇന്ത്യയിലെ മറ്റ് എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച്‌ കേരളത്തിലേക്ക് മാത്രമായി വന്‍ തുക ഈടാക്കുന്നത് പ്രവാസികൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു.

കോവിഡ് മഹാമാരിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്നവര്‍ ഇക്കുറി പോയതിനാല്‍ വന്‍ തിരക്കിനു കാരണമായി.എല്ലാവര്‍ഷവും മധ്യവേനലവധി വിമാന കമ്പനികളുടെ ചാകരക്കാലമാണ്. വേനലവധിയും കോവിഡിന് ശേഷമുള്ള യാത്രയുമെല്ലാം പ്രവാസികളെ പരമാവധി ചൂഷണം ചെയ്യാനുള്ള അവസരമായാണ് വിമാനക്കമ്ബനികള്‍ എടുത്തിട്ടുള്ളത്.

ഒരു ന്യായീകരണവുമില്ലാത്ത ടിക്കറ്റ് നിരക്ക് വര്‍ധനക്കെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടുമില്ല.അവധിക്കാലങ്ങളില്‍ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നത് കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യമാണ്.ഒരിക്കല്‍പോലും അനുകൂല സമീപനം അധികാരികളില്‍ നിന്നുണ്ടാവാത്തത് കടുത്ത പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends