സൗദിയില്‍ ഭൂചലനം...! റിക്ടര്‍ സ്കെയിലില്‍ 3.62 ഡിഗ്രി തീവ്രത രേഖപ്പെടുത്തി, പ്രവാസികൾ ആശങ്കയിൽ, ഭൂകമ്പം ഉണ്ടായ പ്രദേശത്ത് പരിശോധന നടത്താന്‍ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചു
സൗദിയില്‍ ഭൂചലനം ഉണ്ടായതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ന് രാവിലെ ഏകദേശം 9:34 നാണ് ഭൂചലനം ഉണ്ടായത്. അല്‍ ബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബുധനാഴ്ച്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടര്‍ സ്കെയിലില്‍ 3.62 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വിറ്ററിലൂടെ അറിയിച്ചു.
ഭൂകമ്പം ഉണ്ടായ പ്രദേശത്ത് പരിശോധന നടത്താന്‍ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി കൂട്ടിച്ചേര്‍ത്തു. എന്തായാലും നിലവിൽ ആളപായമോ നാശനഷ്ടം ഉണ്ടായതായുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha