പ്രവാസികൾക്ക് ഇനി വിമാനത്താവളത്തില്‍ വിശാലമായി കിടന്നുറങ്ങാം, വിമാനത്തിന് സമയമാകുമ്പോള്‍ ജീവനക്കാര്‍ നിങ്ങളെ വിളിച്ചുണര്‍ത്തും, വിശ്രമിക്കാൻ ദുബൈ വിമാനത്താവളത്തില്‍ 600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ പുതിയ ലോഞ്ച് ഒരുക്കി
ഇനി ദുബൈ വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികൾക്ക് വിശാലമായി കിടന്നുറങ്ങാം. 600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ വിശാലമായി കിടന്നുറങ്ങാനും വിശ്രമിക്കാനും വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്ലീപ് ലോഞ്ചാണ് ഒരുക്കിയിരിക്കുകയാണ്. ലോഞ്ചില്‍ 46 പേര്‍ക്ക് കിടന്നുറങ്ങാന്‍ കഴിയും.
മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ സ്ഥാപിച്ചിരിക്കുന്ന ലോഞ്ച് പണം നല്കി ഉപയോഗിക്കാന്‍ കഴിയും. പിന്നെ ഉറങ്ങിപ്പോകുമെന്ന് പേടിക്കണ്ട, വിമാനത്തിന്റെ സമയമാകുമ്പോള്‍ ജീവനക്കാര്‍ നിങ്ങളെ വിളിച്ചുണര്‍ത്തും. www.sleep-n-fly.com വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തും ലോഞ്ച് ഉപയോഗിക്കാം.
'സ്ലീപ് എന്‍ ഫ്ലൈ' എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ വിശ്രമിക്കാന്‍ മാത്രമല്ല, യോഗങ്ങള്‍ ചേരാനും ജോലിചെയ്യാനുമെല്ലാം കഴിയും. ഡബിള്‍ ബെഡ്, ബങ്ക് ബെഡ്, ഫാമിലി കാബിന്, ഫ്ലെക്സി സ്യൂട്ട് പോഡ് എന്നിവ ഇവിടെയുണ്ട്.
വിമാനത്തിലെ ഫസ്റ്റ്ക്ലാസ് സൗകര്യങ്ങള്‍ക്ക് സമാനമാണ് ഫ്ലെക്സി സ്യൂട്ട് പോഡ്. ഫാമിലി ക്യാബിനില്‍ കുട്ടികള്‍ അടക്കം ആറ് പേര്‍ക്ക് വിശ്രമിക്കാം. രണ്ട് മണിക്കൂര്‍ വിശ്രമത്തിന് 180 ദിര്‍ഹം മുതലാണ് നിരക്ക്. കുളിക്കുന്നതിന് 20 ദിര്‍ഹം അധികം നല്‍കണം. ദുബൈയില്‍ നിന്ന് പുറപ്പെടുന്നതിന്റെ ബോര്‍ഡിങ് പാസ് കൈയിലുണ്ടായിരിക്കണം.
https://www.facebook.com/Malayalivartha