Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസികൾക്ക് വിമാന യാത്ര കീശ കീറാതെ നടത്താം, യാത്രയ്ക്ക് തയ്യാറാക്കുന്നതിന് മുൻപ് ചെയ്യേണ്ടത് ഇത്രമാത്രം

01 SEPTEMBER 2022 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ആഭ്യന്തര രാ‍ജ്യാന്തര വിമാനയാത്രയ്ക്ക് പൊള്ളുന്ന ടിക്കറ്റ് നിരക്കാണ് വിമാനക്കമ്പതികൾ ഈടാക്കുന്നത്. പ്രവാസികളെല്ലാം തന്നെ ഇത് മൂലം വളരെയധികം പ്രതിസന്ധിയിലാണ്. പലപ്പോഴും വിമാന യാത്ര കൂടുതലായി നടത്തുന്നവർക്ക് ഉയർന്ന ടിക്കറ്റ് നിരക്കുകൾ വലിയൊരു വെല്ലുവിളയാണ്. ഇപ്പോൾ നാട്ടിലെത്തിയ പ്രവാസികൾക്കാണെങ്കിൽ അടിയന്തിരമായി ഗൾഫിലേക്ക് മടങ്ങണമെങ്കിൽ തീവിലയാണ് ടിക്കറ്റിന് മുടക്കേണ്ടിവരിക.

ഇനി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിമാന യാത്ര കീശ കീറാതെ നടത്താം. അതിനായി യാത്രയ്ക്ക് തയ്യാറാക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.ആദ്യം നിങ്ങൾ ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ അവ ഒന്നിച്ച് ചെയ്യാതെ ഇരിക്കുക. ഗ്രൂപ്പായി എടുക്കുന്ന എയർലൈൻ ടിക്കറ്റ് നിരക്കുകൾ ചിലപ്പോൾ വ്യക്തിഗത നിരക്കുകളേക്കാൾ ഉയർന്നിരിക്കും. എവിടേക്കാണോ യാത്ര ചെയ്യേണ്ടത് ആസ്ഥലത്തേക്കുള്ള നിരക്കുകളെ കുറിച്ച് ഏകദേശം ഒരു ധാരണ ഉണ്ടായിരിക്കണം.

യാത്ര ചെയ്യേണ്ട ദിവസത്തിന് അടുപ്പിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെന്നുണ്ടെങ്കില്‍ നിരക്കുകൾ കൂടുതലായിരിക്കും.അതിനാൽ അവിടേക്ക് യാത്ര ചെയ്യണമെങ്കിൽ എത്ര ദിവസം മുൻപ് ടിക്കറ്റ് എടുത്താല്‍ നിരക്ക് കുറവായിരിക്കും എന്ന് അറിയേണ്ടതുണ്ട്. അതുപോലെ ഉത്സവ സീസണിലോ അവധി ദിവസങ്ങളിലോ ടിക്കറ്റ് നിരക്കുകൾ ഉയരും. ഇങ്ങനെയുള്ള സമയങ്ങളിൽ 10000 ത്തിന് മുകളിലാണ് ആഭ്യന്തര വിമാന നിരക്ക് എന്നുണ്ടെങ്കിൽ അതിൽ കുറവായിട്ടുള്ള നിരക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും.

വിമാന ടിക്കറ്റുകൾ എത്ര ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്നുവോ അത്രയും ലാഭമാണ്. ആഭ്യന്തര വിമാന യാത്രയ്ക്കായി മൂന്നര മാസം മുൻപ് വരെ ബുക്ക് ചെയ്യുന്നത് നല്ലതാണ്. മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ നിരക്കുകൾ കുറഞ്ഞേക്കും. പലപ്പോഴും ചൊവ്വാഴ്ചയാണ് വിമാനം ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല ദിവസം എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകാം, പക്ഷേ അത് തികച്ചും ഒരു മിഥ്യയാണ്. നിങ്ങൾക്ക് യാത്ര ചെയ്യേണ്ട റൂട്ടുകളിൽ എപ്പോഴാണ് നിരക്ക് കുറവ് എന്ന് കണ്ടെത്തി ആദിനം ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.ആഴ്‌ചയിലെ ഏറ്റവും മികച്ച ദിവസം കണ്ടെത്താൻ മുൻപുള്ള ആഴ്ചകളിലെ നിരക്കുകൾ പരിശോധിക്കണം.

ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്യാവുന്നതാണ്. യാത്രയ്ക്ക് മുൻപ് ഒന്നിലധികം ഓൺലൈൻ ട്രാവൽ ഏജൻസികൾ കണ്ടെത്തി അവയുടെ നിരക്കുകളും സേവനങ്ങളും പരിശോധിക്കുക. എല്ലാ ഓൺലൈൻ ട്രാവൽ ഏജൻസിക്കും ഒരേ നിരക്കുകളാണെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. എന്നാൽ ഇത് ഇപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. ചില എയർലൈനുകളുമായി പ്രത്യേക ഡീലുകൾ ഉണ്ടെങ്കിൽ പലപ്പോഴും ട്രാവൽ ഏജൻസികൾ നിരക്കുകൾ വെട്ടികുറയ്ക്കാറുണ്ട്. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഒന്നിലധികം ട്രാവൽ ഏജൻസികളുടെ നിരക്കുകൾ പരിശോധിക്കുക.

മാത്രമല്ല ചില വിമാന കമ്പനികൾ ഓൺലൈൻ ട്രാവൽ ഏജൻസികളുമായി പ്രവർത്തിക്കുന്നുണ്ടാകില്ല. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് എയർലൈനുകളുടെ നിരക്കുകൾ കൂടി ശ്രദ്ധിക്കുക.ഒരു എയർലൈനിന്റെ നിരക്കും ഓൺലൈൻ ട്രാവൽ ഏജൻസിയുടെ നിരക്കും തമ്മിൽ വിലയിൽ വലിയ വ്യത്യാസമില്ലെങ്കിൽ, എയർലൈനിൽ ബുക്ക് ചെയ്യുക.

കാലതാമസമോ റദ്ദാക്കലോ സംഭവിക്കുകയാണെങ്കിൽ, റീബുക്ക് ചെയ്യുന്നതിനായി ഇങ്ങനെ ചെയ്യുന്നത് നല്ല ഉപാധിയായിരിക്കും. ഒരു മൂന്നാം കക്ഷി ഏജന്റുമായി ബന്ധപ്പെടുന്നതിന് പകരം എയർലൈനുമായി നേരിട്ട് ഇടപാട് നടത്തിയാൽ നിങ്ങൾക്ക് കൂടുതൽ മെച്ചമുണ്ടാകും. കൂടാതെ യാത്ര സമയങ്ങളിൽ പരമാവധി ലഗ്ഗേജ് കുറയ്ക്കുകയാണെന്നുണ്ടെങ്കിൽ ലഗേജ് ഫീസ് കുറയ്ക്കാനായി സാധിക്കും. ഇക്കാര്യമൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്ന് നേരിയ ആശ്വാസമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends