Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുവെടിക്ക് രണ്ടു പക്ഷി, യുഎഇയുടെ തീരുമാനം നിരക്കുകൾ കുത്തനെ കുറഞ്ഞു, ഇന്ധനവിലയിലുണ്ടായ ഇടിവിന് പിന്നാലെ ടാക്‌സി നിരക്ക് കുറച്ച് അജ്മാന്‍

02 SEPTEMBER 2022 05:09 PM IST
മലയാളി വാര്‍ത്ത

വാഹനമുടമകൾക്ക് ആശ്വാസമേകിയാണ് തുടർച്ചയായ രണ്ടാംമാസവും യുഎഇയിൽ ഇന്ധനവില കുറച്ചത്. സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. കുത്തനെ കൂടിയ ശേഷം ഇത് തുടർച്ചയായ രണ്ടാമത്തെ മാസമാണ് ഇന്ധന വില കുറയുന്നത്. യുഎഇയില്‍ ഇന്ധനവിലയിലുണ്ടായ ഇടിവിന് പിന്നാലെ ടാക്‌സി നിരക്ക് കുറച്ച് അജ്മാന്‍.

ടാക്‌സി നിരക്കില്‍ ആറ് ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ആഗോള നിരക്കിന് അനുസൃതമായി സെപ്റ്റംബര്‍ മാസത്തെ ഇന്ധന വിലയില്‍ ലിറ്ററിന് 62 ഫില്‍സ് ആയി കുറച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കാതെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നീക്കം.

ടാക്‌സി മേഖലയ്ക്ക് അതോറിറ്റി നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തില്‍ താരിഫിലെ ഈ മാറ്റം സ്വയം അപ്‌ഡേറ്റ് ചെയ്യുമെന്നും അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസുമാണ് കുറച്ചത്. 4 ദിർഹം 03 ഫിൽസ് ഉണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 41 ഫിൽസായും, സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസായുമാണ് കുറച്ചത്. ഒപ്പം ഇപ്ലസ് പെട്രോളിന് 3 ദിർഹം 84 ഫിൽസിന് പകരം 3 ദിർഹം 22 ഫിൽസ് നൽകിയാൽ മതി.

അതേസമയം, സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിൽ പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് സെപ്തംബർ മാസത്തെ നിരക്കെന്ന് ഖത്തർ എനർജി അറിയിച്ചു.

ഓഗസ്റ്റ് മാസം പെട്രോൾ പ്രീമിയം ലിറ്ററിന് 1.90 റിയാലായിരുന്നു നിരക്ക്. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്റെ നിരക്ക് കുറച്ചിരുന്നു. 5 ദിർഹം വീതമാണ് നിരക്ക് കുറഞ്ഞത്. എന്നാൽ സൂപ്പർ ഗ്രേഡ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും നിരക്ക് 2021 നവംബർ മുതൽ ഇതുവരെയും മാറ്റമില്ലാതെ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (13 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (48 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

Malayali Vartha Recommends