ഒമാനിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം, കെട്ടിടത്തില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി
ഒമാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഔഖദ് പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അപകടകാരണം വ്യക്തമല്ല. കെട്ടിടങ്ങളിലടക്കം തീപിടിത്തം ഒഴിവാക്കുന്നതിന് സുരക്ഷ നിര്‍ദേശം പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് വാഹനങ്ങൾ മോഷണം നടത്തിയ നാല് പേർ അറസ്റ്റിൽ. ഒമാൻ റോയൽ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവർ വാഹനങ്ങള്‍ മോഷ്ടിച്ചത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് ഒമാൻ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha