Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവർ കൈകോർക്കുന്നു...! പ്രവാസി യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ അബുദാബി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുതിയ ബസ് സർവീസ്

07 SEPTEMBER 2022 04:41 PM IST
മലയാളി വാര്‍ത്ത

യു.എഇയിലെ പ്രവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന തീരുമാനം എടുത്തിരിക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ അബുദാബി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ വിസ് എയർ വിമാനത്തിലെ യാത്രക്കാർക്കായാണ് ബസ് സൗകര്യം ഏർപ്പെടുത്തുന്നത്.

അടുത്തഘട്ടത്തിൽ മറ്റ് വിമാനങ്ങളിലെ യാത്രക്കാർക്കും ഇത് പ്രയോജനപ്പെടുത്താം. അബുദാബി വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിൽ നിന്ന് ദുബൈ ജബൽഅലിയിലെ ഇബ് നുബത്തൂത്ത ബസ് സ്റ്റേഷനിലേക്കാണ് പുതിയ സർവീസ് ഏർപ്പെടുത്തുന്നത്. ഇതിനായി 'കാപിറ്റൽ എക്സ്പ്രസു'മായി ദുബൈ ആർ.ടി.എ കരാർ ഒപ്പിട്ടു.

യാത്രക്കാരെ കൊണ്ടുപോകാനും കൊണ്ടുവരാനും കാപിറ്റൽ എക്സ്പ്രസ് സൗകര്യം ഏർപ്പെടുത്തും. ഇബ്ൻ ബത്തൂത്ത മാൾ കേന്ദ്രീകരിച്ചാണ് സേവനം. ബസ് ചാർജ് വിമാന ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും. യാത്രക്കാരുടെ ലഗേജ് വയ്ക്കാനുള്ള സൗകര്യവും എക്സ്പ്രസ് ബസുകളിൽ ഉണ്ടായിരിക്കും.

സേവനം സുഗമമാക്കുന്നതിന് ആവശ്യമായ പാർക്കിങ് സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആർടിഎ ഒരുക്കും.സ്‌റ്റേഷനിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇബ്‌ൻ ബത്തൂത്ത ബസ് സ്റ്റേഷനിലെ സേവനത്തിന് ആർടിഎ മേൽനോട്ടം വഹിക്കും.

സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിന് നിരീക്ഷണം ശക്തമാക്കും. ദുബായ്-അബുദാബി ഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്താനും പുതിയ സേവനം ഉപകരിക്കുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു.

ഇരു എമിറേറ്റുകളിലും എത്തുന്ന വിനോദസഞ്ചാരികളെ ദുബായിലേക്കും അബുദാബിയിലേക്കും ആകർഷിക്കാനും പുതിയ സേവനം വഴിവയ്ക്കുമെന്നു ക്യാപ്പിറ്റൽ എക്സ്പ്രസ് ഫോർ റാപ്പിഡ് ഇന്റർസിറ്റി സിഇഒ ഇയാദ് ഇഷാഖ് അൽ അൻസാരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (6 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (13 minutes ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (48 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (1 hour ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

Malayali Vartha Recommends