സൗദിയിൽ വാഹനാപകടം, രണ്ട് ഗർഭിണികൾക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ട കാർ തലകീഴായി മറിഞ്ഞു, ഒമ്പതും...ആറും മാസമായ ഗർഭിണികളായ അധ്യാപികമാർ സ്ക്കൂളിൽ നിന്നും മടങ്ങവേയാണ് അപകടം...!!
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് ഗർഭിണികൾ മരിച്ചു. തെക്ക്-പടിഞ്ഞാറന്‍ മേഖലയായ അസീര്‍, നജ് റാന്‍ മേഖലകളിൽ കഴിഞ്ഞ ദിവസമാണ് വാഹനാപകടം സംഭവിച്ചത്. പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
മരിച്ചവർ രണ്ട് പേരും സ്കൂള്‍ അധ്യാപികമാർ ആണെന്നാണ് റിപ്പോർട്ട്. ഒരാൾ ഒമ്പതു മാസവും, മറ്റൊരാള്‍ ആറുമാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഇരുവരും സ്ക്കൂളിൽ നിന്നും മടങ്ങുന്നതിന് ഇടയിൽ ആണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.
ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. അപകടം സംഭവിച്ച കാർ ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞു. എന്നാൽ എങ്ങനെയാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതെന്ന കാര്യം വ്യക്തമല്ല. റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി ആവശ്യമായ പ്രവർത്തനങ്ങൾ നടത്തി.അപകടവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha