ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾ ആശങ്കയിൽ, തിരികെ മടങ്ങാൻ പൊള്ളുന്ന ടിക്കറ്റ് നിരക്ക്, ദുബൈയിലേക്ക് 45,000 മുതല്‍ 56,000 രൂപ വരെ
ഓണാവധിക്ക് നാട്ടിലെത്തിയ പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിക്കുകയാണ്. കോഴിക്കോട് നിന്നും ദുബൈയിലേക്ക് 45,000 രൂപ മുതല്‍ 56,000 രൂപ വരെയാണ് അടുത്ത ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. അബുദാബിക്കുളള ടിക്കറ്റിന് നാല്‍പ്പതിനായിരം രൂപയിലധികവും.
ഇനി പ്രവാസികൾക്ക് തിരികെ മടങ്ങണമെങ്കിൽ ഇത്രയും തുക മുടക്കേണ്ടി വരും. യുകെയിലേക്ക് രണ്ടിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിച്ചത്. കോഴിക്കോട് നിന്നും യുകെയിലേക്ക് അടുത്തയാഴ്ച 1.25 ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്ക് അപ്രതീക്ഷിതമായി ഉയർന്നതോടെ, ഓണാവധിക്ക് നാട്ടിലെത്തിയ മലയാളികൾ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha