ഭാഗ്യദേവത കടാക്ഷിച്ചു...! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 65 ലക്ഷം രൂപ സ്വന്തമാക്കി പ്രവാസി മലയാളി, ഭാഗ്യം കൈവന്നത് സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിന്...!
ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 65 ലക്ഷം രൂപ സ്വന്തമാക്കി മലയാളി. ഖത്തറിൽ ജോലി ചെയ്യുന്ന രാകേഷ് ശശിധരനു ഓണസമ്മാനമായി 3 ലക്ഷം ദിർഹം (65 ലക്ഷം രൂപ) ലഭിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്നു റീട്ടെയ്ൽ വ്യാപാരമേഖലയിൽ ജോലി ചെയ്യുന്ന രാകേഷ് പറഞ്ഞു. മകളുടെ വിദ്യാഭ്യാസത്തിനായി തുക മാറ്റിവയ്ക്കുമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha