വാൻ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം, സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
സൗദിയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ലുവെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് ആണ് മരിച്ചത്. 26 വയസായിരുന്നു.കഴിഞ്ഞ ദിവസം ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്.
റഊഫ് ഓടിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് പോസ്റ്റില്‍ പോയി ഇടിച്ചു. അപകടത്തിൽപ്പെട്ട ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നില്ല. ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കും. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങല്‍.
https://www.facebook.com/Malayalivartha