യുഎഇയിൽ ഒക്ടോബര്‍ 25 ന് ഭാഗിക സൂര്യഗ്രഹണം, സുരക്ഷിതമായി നിരീക്ഷിക്കാന്‍ സംരക്ഷണ കണ്ണടകള്‍ ധരിക്കേണ്ടത് പ്രധാനമെന്ന് വിദഗ്ധര്‍, അടുത്ത സൂര്യഗ്രഹണം 2023 ഏപ്രില്‍ 20ന്

സൂര്യനും ചന്ദ്രനും ഭൂമിയും ഭാഗികമായോ പൂര്‍ണമായോ വിന്യസിക്കുമ്പോള്‍ സംഭവിക്കുന്നതാണ് സൂര്യഗ്രഹണം. ഒക്ടോബര്‍ 25 ന് യുഎഇയിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്റെ ഉപരിതലത്തിന്റെ 35.4 ശതമാനം ചന്ദ്രന്‍ മൂടുമ്പോള്‍ അത് യുഎഇയില്‍ ഉച്ചയ്ക്ക് ശേഷം 3.52 ന് പൂര്‍ണതോതില്‍ ദൃശ്യമാകും.
സൂര്യഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കാന്‍ സംരക്ഷണ കണ്ണടകള്‍ ധരിക്കേണ്ടത് പ്രധാനമാണെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ തടയുകയും ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഈ നിഴലിനുള്ളില്‍ ആര്‍ക്കും ഗ്രഹണം ദൃശ്യമാകുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.
https://www.facebook.com/Malayalivartha

























