ഇരുപത് വര്‍ഷത്തിലധികമായി പ്രവാസി, താമസ സ്ഥലത്തുവെച്ച് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ ആശുപത്രിയില്‍ എത്തിച്ചു, ഖത്തറില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു...!

20 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്‍തഫ (52) ആണ് ദോഹയില്‍ മരിച്ചത്. താമസ സ്ഥലത്തുവെച്ച് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
20 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന അദ്ദേഹം വിദേശകാര്യ മന്ത്രാലത്തിന്റെ ഓഫീസില്‍ ജോലി ചെയ്‍തുവരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ - ഖദീജ. മക്കള്‍ - ഹിബ, ഹുദ, ഹൈഫ, മരുമകന്‍ - റഊഫ് പാണ്ടിക്കാട്.
https://www.facebook.com/Malayalivartha

























