Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

എല്ലാം വെ‌ട്ടിക്കുറച്ച് യുഎഇ...! ഓണ്‍ അറൈവല്‍ വിസ ഇനി ഈ 4 സാഹചര്യങ്ങളില്‍, 73 രാജ്യങ്ങള്‍ക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല...!

07 OCTOBER 2022 10:19 AM IST
മലയാളി വാര്‍ത്ത

യുഎഇയിലെ പുതിയ വിസ ചട്ടം കൂടുതല്‍ ലളിതമായ വിസ, പാസ്‍പോര്‍ട്ട് സേവനങ്ങൾ ലക്ഷ്യമിട്ടുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി യുഎഇ മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജ്യക്കാർക്ക് വിസ കാര്യത്തിൽ ഇത്തരം ഉദാര നിലപാട് രാജ്യം സ്വീകരിച്ചിരിക്കുന്നത്. 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നുണ്ട്. ഇതിൽ 50 ഓളം രാജ്യങ്ങൾക്ക് ആറുമാസം വരെ രാജ്യത്ത് തുടരാം.

എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇതിഹാദ് എയർവെയ്സ് എന്നീ കമ്പനികളുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ഇരുപതോളം രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസ ഓൺ അറൈവലില്‍ സൗജന്യമായി ലഭിക്കും. 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസകളാണ് വിവിധ കാറ്റഗറികളില്‍ യുഎഇ അനുവദിക്കുന്നത്. 73 രാജ്യങ്ങള്‍ക്ക് പുറമെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല. യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെങ്കിലും അത് നാല് സാഹചര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

യു.കെയില്‍ താമസ വിസയുള്ളവര്‍ക്ക്, യൂറോപ്യന്‍ യൂണിയന്റെ താമസ വിസയുള്ളവര്‍ക്ക്, അമേരിക്കയിലേക്കുള്ള സന്ദര്‍ശക വിസ ഉള്ളവര്‍ക്ക്, അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്. ഈ നാല് സാഹചര്യങ്ങളില്‍ 14 ദിവസം രാജ്യത്ത് തങ്ങാനുള്ള ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാര്‍ക്ക് യുഎഇ അനുവദിക്കുക.

ആവശ്യമെങ്കില്‍ ഈ വിസ പിന്നീട് 14 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. ഇങ്ങനെ യുഎഇയിലേക്ക് വരുന്നവരുടെ യു.കെ, യു.എസ്, യൂറോപ്യന്‍ യൂണിയന്‍ വിസകള്‍ക്കോ ഗ്രീന്‍ കാര്‍ഡിനോ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. അതോടൊപ്പം ഇവരുടെ പാസ്‍പോര്‍ട്ടിനും ആറ് മാസം കാലാവധി വേണം. യുഎഇയില്‍ പ്രവേശിക്കുന്ന തീയ്യതി മുതലായിരിക്കും ഈ കാലാവധി കണക്കാക്കുക.

വിമാനക്കമ്പനിയായ എമിറേറ്റ്സ്, തങ്ങളുടെ വെബ്‍സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന വിവരമനുസരിച്ച് ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തേക്ക് യുഎഇയില്‍ ലഭിക്കുന്ന ഓണ്‍ അറൈവല്‍ വിസയ്ക്ക് 120 ദിര്‍ഹമാണ് നല്‍കേണ്ടത്. പിന്നീട് 14 ദിവസത്തേക്ക് കൂടി വിസാ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ 250 ദിര്‍ഹം കൂടി നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം ഒക്ടോബർ മൂന്ന് മുതൽ യുഎഇയിലെ പുതിയ വിസ ചട്ടം നിലവിൽ വന്നത്. പല തരത്തിലുള്ള വിസിറ്റ് വിസകൾ ആണ് യുഎഇ പുറത്തിറക്കിയിരിക്കുന്നത്. സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യമുള്ള വിസകൾ ലഭ്യമാണ്. ഇപ്പോൾ യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് ആവശ്യക്കാർക്ക് വീണ്ടും ലഭിച്ചു തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചു കൊണ്ടുള്ള യുഎഇയുടെ ഈ നടപടി.

60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ്പിരീഡ് ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ്ങളിൽ ഇതിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (7 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (13 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (20 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (24 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (26 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (30 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (33 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (35 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (37 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (40 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (2 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends