സൗദിയെ നടുക്കിയ അപകടം, അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്, അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ...!
സൗദി അറേബ്യയിൽ അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പ്രധാന റോഡിലൂടെ പാഞ്ഞുവന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിന് ഇടയാക്കിയത്.
ജിദ്ദ നഗരത്തിലാണ് സംഭവം. അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. അപകടത്തില്‍പെട്ട കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
അതുപോലെ സൗദി വടക്കന്‍ പ്രവിശ്യയായ ഖസീമില്‍ ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന് (23) എന്നവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha