നാട്ടിലുള്ളവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു, ഒമാനിൽ പ്രവാസിക്ക് ദാരുണാന്ത്യം... മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.....

ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ അബ്ദുര്‍ റസാഖ് (42) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടിലുള്ളവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ റസാഖ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപവാസികൾ താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ റസാഖ് വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.നാല് വര്‍ഷം മുമ്പാണ് റസാഖ് അവസാനമായി നാട്ടില്‍ പോയിവന്നത്. ഇതിനിടയില്‍ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവര്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്.
റസാഖ് നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















