Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കുതിച്ച് ചാടി ​ഗൾഫ് കറസികൾ...! തകര്‍ച്ചയുടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഇന്ത്യന്‍ രൂപ, യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റെക്കോർഡ് താഴ്ച്ചയിൽ രൂപ, നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിൽ പ്രവാസികൾ...

11 OCTOBER 2022 05:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ രൂപ തകര്‍ച്ചയുടെ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തതോടെ നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് പ്രവാസികൾ. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രവാസികൾ. വിനിമയ മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തേയും ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരിക്കുകയാണ്. പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് US ഡോളറിന് മുന്‍പില്‍ കിതയ്ക്കുകയാണ് ഇന്ത്യന്‍ രൂപ.

ഇന്ത്യന്‍ കറന്‍സി 80 ന് മുകളിലേയ്ക്ക് ഇടിയില്ലെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പ്രവചനം. എന്നാല്‍, ഡോളറിന് മുന്നില്‍ ഇപ്പോള്‍ കിതയ്ക്കുകയാണ് രൂപ.യുഎസ് ഡോളറിനെതിരെ 39 പൈസ ഇടിഞ്ഞ് 82.69 എന്ന റഎക്കോർഡ് താഴ്ചയേയും അഭിമുഖീകരിക്കുകയാണ് രൂപ. ഈ വീണുകിട്ടിയ അവസമാണ് ഒരോരുത്തരും പ്രയജനപ്പെടുത്തുന്നത്. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്.

യു.എ.ഇ ദിർഹത്തിനെതിരെ 22.53 രൂപയാണ് മൂല്യം. ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, രൂപ യുഎസ് ഡോളറിനെതിരെ 82.32 ൽ തുടങ്ങി, തുടർന്ന് 82.69 ആയി കുറഞ്ഞു, മുൻ ക്ലോസിംഗ് വിലയേക്കാൾ 39 പൈസയുടെ ഇടിവ് ആണ് കാണിക്കുന്നത്. അസംസ്‌കൃത എണ്ണവില ഉയർന്നതാണ് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നത്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ വര്‍ദ്ധനയും നിക്ഷേപകർ അപകടസാധ്യതകൾ തിരിച്ചറിഞ്ഞതും, ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവും യുഎസ് കറൻസി ശക്തിപ്രാപിച്ചതും രൂപയ്ക്കുമേൽ അധിക സമ്മർദ്ദം ചെലുത്തിയതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്‍റ് ക്രൂഡ് ബാരലിന് 0.87 ശതമാനം ഇടിഞ്ഞ് 97.07 ഡോളറിലെത്തി. രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരവും കുറവാണ്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ഇടപെടലുകൾ ഫലം കാണുന്നില്ല എന്നും വിലയിരുത്തലുകള്‍ ഉണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. വരുംകാലത്ത് കറൻസി വീണ്ടും കൂടുതല്‍ ദുർബലമാകുമെന്നും മൂല്യം 83.5 രൂപ വരെ ഇടിയുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.

എന്നാല്‍, ഡോളറിന്‍റെ കുതിപ്പ് രൂപയെ മാത്രമല്ല, മറ്റ് ഏഷ്യന്‍ കറന്‍സികളേയും സാരമായി ബാധിച്ചിട്ടുണ്ട്. രൂപയ്ക്കൊപ്പം ഇവയുടെയും മൂല്യം കുത്തനെ ഇടിയുകയാണ്. യൂറോയും രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരിയ്ക്കുകയാണ്. എന്തായാലും രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (16 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (58 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends