ഉംറ നിർവഹിക്കാൻ എത്തി, മക്കയിലെ താമസ്ഥലത്ത് മലയാളി നിര്യാതനായി, മൃതദേഹം മക്കയിൽ ഖബറടക്കും

ഉംറ നിർവഹിക്കാൻ എത്തിയ മലയാളി മക്കയിൽ നിര്യാതനായി. മലപ്പുറം അരീക്കോട് പുവ്വത്തിക്കൽ സ്വദേശി പൂവൻചേരി കമ്മുക്കുട്ടി ആണ് മരിച്ചത്. 65 വയസായിരുന്നു.സ്വകാര്യ ഗ്രൂപ്പിൽ ആണ് ഉംറ നിർവഹിക്കാൻ വേണ്ടി ഇയാൾ എത്തിയത്. മക്കയിലെ താമസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. മക്കയിൽ ഖബറടക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഖബറടക്കുന്നത് വേണ്ടിയുള്ള നടപടി ക്രമങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് ഖബറടക്കുന്നത് വേണ്ടി ആവശ്യമായ പ്രവർത്തനങ്ങൾ നടക്കുന്നത്.
https://www.facebook.com/Malayalivartha























