മുപ്പത്തിനാല് വർഷത്തെ പ്രവാസ ജീവിതം, ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ മരിച്ചു...!

ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒമാനിലെ തെക്കൻ ശർഖിയയിലെ അൽ കാമിൽ അൽ വാഫിയിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്ന തൃശൂർ സ്വദേശിയാണ് മരിച്ചത്. കൊടുങ്ങല്ലൂർ അക്ലിപ്പറമ്പിൽ സുനിൽ ആണ് മരിച്ചത്.
55 വയസായിരുന്നു. മുപ്പത്തിനാല് വർഷമായി ഇദ്ദേഹം ഒമാനിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























