വിമാന യാത്രക്കാര്‍ ഭക്ഷണം കൊണ്ടുവരുന്നതിന് നിയന്ത്രണം, നടപടികൾ സ്വീകരിക്കാന്‍ ഡി.ജി.സി.എയ്ക്ക് നിർദ്ദേശം നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം...!

വിമാന യാത്രക്കാര്‍ ഭക്ഷണം കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്. ഇറാഖ്, സിറിയ, ലെബനൻ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
ഈ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ ഭക്ഷണം കൊണ്ടുവരുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ ഡി.ജി.സി.എയോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
മേഖലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha























