Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മൾട്ടി വിസിറ്റ് വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് 7 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോകാതെ വിസാ കാലാവധി നീട്ടാൻ സാധിക്കും? പ്രചാരണം നിഷേധിച്ച് സൗദി ജവാസാത്ത്

30 OCTOBER 2022 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

മൾട്ടി എൻട്രി വിസാ കാലാവധി നീട്ടാൻ സൗദിയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധം പിഴ ബാധകമാകുന്ന കാല പരിധി ഇങ്ങനെ. മൾട്ടി വിസിറ്റ് വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് 7 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോകാതെ വിസാ കാലാവധി നീട്ടാൻ സാധിക്കുമെന്ന പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു.

മൾട്ടി വിസിറ്റ് വിസാ കാലാവധി നീട്ടുന്നതിനായി വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സൗദിയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധമാണ് എന്നാണ് ജവാസാത്ത് സ്ഥിരീകരിച്ചത്. വിസാ കാലാവധി കഴിഞ്ഞ്‌ 3 ദിവസം പിന്നീട്ടാൽ പിന്നീട് വൈകിയതിനുള്ള പിഴ ഈടാക്കുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി.

അതേ സമയം സിംഗിൾ എൻട്രി വിസിറ്റ് വിസ ആതിഥേയന്റെ അബ്ഷിർ വഴി കാലാവധി തീരാൻ 7 ദിവസം ബാക്കിയുള്ളപ്പോൾ പുതുക്കാമെന്ന് ജവാസാത്ത് വ്യക്തമാക്കി. വിസാ കാലാവധി നീട്ടാൻ ഇൻഷൂറൻസ് നിർബന്ധമാണ് . അതേ സമയം സിംഗിൾ എൻട്രി വിസിറ്റ് വിസ പുതുക്കുന്നത് ആകെ 180 ദിവസത്തിൽ അധികം ആകാൻ പാടില്ലെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.

സൗദിയിലെ വിദേശ തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് വിസയുമായും റി എൻട്രി വിസയുമായും മൾട്ടി റി എൻട്രി വിസയുമായും ബന്ധപ്പെട്ട് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട, ജവാസാത്ത് നല്കിയ വിശദീകരണം

ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഒരു വിദേശിയുടെ പാസ്പോർട്ടിൽ ചുരുങ്ങിയത് 60 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കേണ്ടതുണ്ട്.ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ പ്രസ്തുത വിസയിൽ പിന്നിട് 60 ദിവസം കൂടി സൗദിയിൽ കഴിയാം. ഇഖാമ കാലാവധി ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമില്ല. 60 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയില്ലെങ്കിൽ പിഴ നൽകേണ്ടി വരും.

എക്സിറ്റ് കാലാവധിയും ഇഖാമ കാലാവധിയും അവസാനിച്ചയാളാണെങ്കിൽ പഴയ എക്സിറ്റ് വിസ കാൻസൽ ചെയ്യണമെങ്കിൽ ആദ്യം ഇഖാമ പുതുക്കേണ്ടതുണ്ട്.അതേ സമയം പ്രവാസികൾക്ക് റീഎൻട്രി വിസ നൽകുന്നതിന് പാസ്പോർട്ടിൽ ഏറ്റവും കുറഞ്ഞത് 90 ദിവസം കാലാവധി ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ.

ഇഷ്യു ചെയ്യുന്ന റി എൻട്രി വിസാ കാലാവധി മാസങ്ങളിൽ കണക്കാക്കിയതാണെങ്കിൽ (60, 90, 120 ദിവസങ്ങൾ പോലെ) വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ സൗദി വിട്ടാൽ മതി. യാത്രാ തീയതി മുതൽ ആണ് വിസയുടെ കാലാവധി കണക്കാക്കുക. എന്നാൽ വിസ ഇഷ്യു ചെയ്യുന്നത് ദൈർഘ്യം കുറച്ച് കുറഞ്ഞ ദിവസത്തേക്ക് പരിമിതപ്പെടുത്തുകയോ അല്ലെങ്കിൽ ഒരു നിശ്ചിത തീയതിക്ക് മുമ്പായി മടങ്ങുകയോ ആണെങ്കിൽ, വിസയുടെ കാലാവധി അത് ഇഷ്യു ചെയ്ത തീയതി മുതൽ കണക്കാക്കും. അതായത് ഈ സന്ദർഭത്തിൽ സൗദിയിൽ.

നിന്ന് പോകാൻ വൈകുന്ന ഓരോ ദിവസവും വിസാ കാലാവധിയിൽ നിന്ന് കുറക്കപ്പെടും എന്ന് സാരം. റിഎൻട്രി വിസ നൽകുന്നതിനുള്ള ഫീസ് പരമാവധി രണ്ട് മാസത്തെ കാലാവധിക്ക് 200 റിയാൽ ആണ്, അതേ സമയം അതിൽ കൂടുതൽ കാലാവധി വേണ്ടവർക്ക് ഓരോ അധിക മാസത്തിനും 100 റിയാൽ അധികം നൽകുന്നതിനനുസരിച്ച് കൂടുതൽ കാലയളവ് ലഭിക്കും.

മൾട്ടി റീഎൻട്രി വിസ നൽകുന്നതിനുള്ള ഫീസ് പരമാവധി മൂന്ന് മാസത്തേക്കുള മൾട്ടി യാത്രകൾക്ക് 500 റിയാൽ ആണ്, കൂടാതെ ഇഖാമയുടെ വാലിഡിറ്റി കാലയളവിന്റെ പരിധിക്കുള്ളിൽ ഓരോ അധിക മാസത്തിനും 200 റിയാൽ വീതം അധികം നൽകിയും മൾട്ടി റി എൻട്രി ഇഷ്യു ചെയ്യാം.

റി എൻട്രി വിസ ഇഷ്യു ചെയ്ത് മാക്സിമം സമയ പരിധിക്കുള്ളിൽ സൗദി വിടുകയോ വിസ കാൻസൽ ചെയ്യുകയോ ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴ നൽകേണ്ടി വരും.

യാത്രയ്‌ക്ക് ഒരു പ്രവാസിക്ക് സാധുവായ വിസയും സാധുവായ ഒരു യാത്രാ രേഖയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കുകയും വേണം എന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.

വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി പാസ്‍പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദർശന വിസയെടുത്ത സ്‍പോൺസറുടെ (വ്യക്തിയോ സ്ഥാപനങ്ങളുടെയോ) ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും.

അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ് .സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ കാലാവധി നീട്ടുന്നത് വൈകിയതിനുള്ള പിഴ ഒടുക്കേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (17 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (9 hours ago)

Malayali Vartha Recommends