സ്‌കൂള്‍ വിട്ട് മടങ്ങവേ അപകടം, സൗദിയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് കുട്ടികൾ മരിച്ചു

സൗദിയിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികൾ മരിച്ചു. അല്‍ ഖസീം പ്രവിശ്യയിലാണ് സംഭവം. പടിഞ്ഞാറന്‍ അല്‍ ഖസീമിലെ ബദായയിലുള്ള അല്‍ ദബ്താന്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.
സ്‌കൂള്‍ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വിദ്യാര്‍ഥികളില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമത്തെ കുട്ടി ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്നുമാണ് റിപ്പോര്‍ടുകള്‍.
https://www.facebook.com/Malayalivartha























