കളിക്കുന്നതിനിടെ ഉണ്ടായ അബദ്ധം, കുവൈത്തിൽ വാക്വം കീനറിൽ കുടുങ്ങി കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കുവൈത്തിൽ വാക്വം ക്ലീനറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. കളിക്കുന്നതിനിടെ കുട്ടി വാക്വം കീനറിനുള്ളിൽ കുടുങ്ങുകയായിരുന്നു.കുട്ടി അപകടത്തിൽപ്പെട്ട ഉടൻ തന്നെ രക്ഷിതാക്കള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സുലൈബിഖാത്ത് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം ഉടന്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
ശേഷം കുഞ്ഞിനെ രക്ഷപ്പെടുത്തിയതായി ഫയര്‍ സര്‍വിസ് അറിയിച്ചു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























