Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

ലഗേജിന്‍റെ ഭാരം കുത്തനെ കൂട്ടി ഗോ ഫസ്റ്റ് എയര്‍ലൈന്‍...! മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം, പരിമിതകാല ഓഫർ...

07 NOVEMBER 2022 02:51 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ ലഗേജിന്റെ കാര്യത്തിൽ ഇനി ടെൻഷൻ അടിക്കേണ്ട. യാത്ര പുറപ്പെടുമ്പോൾ എല്ലാവർക്കും ഉള്ളൊരു ആശങ്കയാണ് ലഗേജിന്റെ ഭാരം കൂടിയോ എന്നുള്ളത്. ഇനി നിങ്ങൾ ഗോ ഫസ്റ്റ് എയര്‍ലൈനിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഈ ആശങ്ക കുറച്ചൊക്കെ മാറ്റിവയ്ക്കാവുന്നതാണ്. ലഗേജിന്‍റെ ഭാരം വര്‍ധിപ്പിച്ചിരുക്കുകയാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ 30 കിലോയിൽ നിന്ന് ഒറ്റയടിക്കാണ് 40 കിലോയിലേക്ക് കൂട്ടിയത്.

ഇനി മുതല്‍ പ്രവാസികൾക്ക് ഗോ ഫസ്റ്റിന്റെ ഈ സെക്ടറുകളിൽ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്.

കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്. ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് അനുവദനീയമായ ലഗേജിന്‍റെ ഭാരം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍ കൂട്ടിയിരിക്കുന്നത്. മറ്റു വിമാന കമ്ബനികളും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ക്രിസ്മസ്, ശൈത്യകാല അവധി അടുത്തമാസം ആരംഭിക്കാനിരിക്കെ വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ പകുതിയോടെ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ അടക്കുന്നതും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോകുന്നവരുടെയും തിരക്ക് മുമ്ബില്‍ക്കണ്ടാണ് കേരള സെക്ടറിലേക്ക് സര്‍വിസ് നടത്തുന്ന എല്ലാ വിമാനക്കമ്ബനികളും യാത്രനിരക്കുകള്‍ ഉയര്‍ത്തിയത്. പെടുന്നനെ വിമാന ടിക്കറ്റുകൾ കുറച്ച കമ്പനികളെല്ലാം തന്നെ വീണ്ടും സീസൺ എത്തിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയാണ്.

ഇനി വരാനിരിക്കുന്ന ആഘോഷങ്ങൾ കണക്കിലെടുത്താണ് വിമാന കമ്പനികളുടെ ഈ നീക്കം. ഒമാനിൽ നിന്ന് നാട്ടിലേക്ക് പറക്കാൻ പ്രവാസികൾ ഇനി അൽപ്പം ബുദ്ധിമൂട്ടേണ്ടിവരും. കാരണം ടിക്കറ്റ് നിരക്ക് അത്രയും അധികമാണ് ഉയർത്തിയിരിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഡിസംബര്‍ മുതൽ നിരക്ക് വദ്ധനവ് നേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വിമാന നിരക്കിന് പേരുകേട്ട സലാം എയര്‍ പോലും പ്രവാസികളെ കൈയ്യൊഴിഞ്ഞ് ഡിസംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഡിസംബര്‍ ഒന്ന് മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് വണ്‍വേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഡിസംബര്‍ രണ്ടിന് 96 റിയാലാണ് ഈടാക്കുന്നത്. ഡിസംബര്‍ 13ന് 108 റിയാലായും 17 മുതല്‍ 123 റിയാലായും നിരക്കുകള്‍ ഉയരുന്നുണ്ട്. ഡിസംബര്‍ 23ന് 143 റിയാലാണ് നിരക്ക്.

നവംബറിലെ നിരക്കിന്‍റെ മൂന്ന് മടങ്ങാണിത്. ഒമാന്‍ എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ചില ദിവസങ്ങളില്‍ 162 റിയാലായി നിരക്ക് ഉയര്‍ത്തുന്നുണ്ട്. 15നുശേഷം ചില ദിവസങ്ങളില്‍ 171 റിയാലാണ് നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഡിസംബര്‍ ആദ്യം ചില ദിവസങ്ങളില്‍ 118 റിയാല്‍ വരെയും 15ന് 138 റിയാലായും ഉയരുന്നുണ്ട്.

എന്നാല്‍ ഗോഎയര്‍ കണ്ണൂരിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഡിസംബര്‍ ഒമ്പതുവരെ 49 റിയാലും പിന്നീട് 70 റിയാലും ഈടാക്കുന്നു. നിലവില്‍ ഗോ എയര്‍ കണ്ണൂര്‍ സര്‍വിസിന്‍റെ കൂടിയ നിരക്ക് 87 റിയാലാണ്. കൊച്ചിയിലേക്കും എക്സ്പ്രസ് നിരക്കുകള്‍ 123 റിയാലാണ്. ഇത് 143 റിയാല്‍ വരെ ആകുന്നുണ്ട്.

സലാം എയര്‍ തിരുവനന്തപുരത്തേക്ക് ഡിസംബറില്‍ 81 റിയാലാണ് നിരക്ക്.ചില ദിവസങ്ങളില്‍ 121 റിയാല്‍വരെ എത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ഒന്നാം തീയതി മുതല്‍ 97 റിയാലാണ് കുറഞ്ഞ നിരക്ക്. പിന്നീട് 112 റിയാലായും വര്‍ധിക്കുന്നുണ്ട്. നവംബറിലുള്ള നിരക്കിനേക്കാള്‍ ഇരട്ടിയാണ് സ്കൂള്‍ അവധിക്കാലത്ത് സലാം എയര്‍ പോലും ഈടാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (4 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (4 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (4 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (5 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (5 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (5 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (8 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (8 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (9 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (9 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (9 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (11 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (12 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends