യുഎഇയിൽ 35 നില കെട്ടിടത്തിൽ വൻ തീപിടിത്തം, തീപിടിത്തമുണ്ടായത് ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിൽ

ദുബൈ ഡൗൺടൗണിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. 35 നിലയുള്ള കെട്ടിടത്തിൽ ഇന്ന് പുലർച്ചെയാണ് കെട്ടിടത്തിൽ വലിയ അളവിൽ തീപടർന്നത്. ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽനിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























