ഒമാനിൽ പതിനെട്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി പ്രവാസികള്‍ പിടിയില്‍

ഒമാനിൽ പതിനെട്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി പ്രവാസികള്‍ പിടിയില്‍. ഏഷ്യയില്‍ നിന്നുള്ള മൂന്നു ലഹരിക്കടത്തുകാരെ വടക്കന്‍ ബാത്തിന ഗര്‍റേറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 1,822,000 ക്യാപ്റ്റന്‍ ഗുളികകളാണ് ഇവരുടെ പക്കലില്‍ നിന്ന് കണ്ടെടുത്തത്.
പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ നിന്ന് 1.8 ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha























