സൗദിയിൽ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം, യാത്രക്കാരായ അഞ്ച് യുവാക്കള്‍ മരിച്ചു

സൗദി അറേബ്യയിൽ കാര്‍ ഒട്ടകത്തില്‍ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് യുവാക്കള്‍ മരിച്ചു. റിയാദ് പ്രവിശ്യയില്‍പ്പെട്ട അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല.
ഒട്ടക വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം കടന്നുപോകുന്ന അല്‍അഹ്മര്‍-ലൈല റോഡില്‍ ഇത്കരത്തിൽ അപകടങ്ങള്‍ പതിവാണ്. ഡില്‍ ഭൂരിഭാഗം സ്ഥലത്തും അല്‍അഹ്മര്‍ നഗരസഭ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ അല്‍അഹ്മര്‍-ലൈല റോഡിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കൂടി തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
https://www.facebook.com/Malayalivartha























