യുഎഇയില്‍ സൊമാറ്റോയുടെ ഫുഡ് ഓര്‍ഡറിംഗ് സേവനം നവംബര്‍ 24 വരെ മാത്രം, ഉപഭോക്താക്കൾക്കായി പുതിയ സംവിധാനം ഒരുക്കും

യുഎഇയില്‍ പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ ഫുഡ് ഓര്‍ഡറിംഗ് സേവനം നിര്‍ത്തുന്നു. റെസ്റ്ററന്റ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നവംബര്‍ 24 മുതല്‍ സൊമാറ്റോ ഭക്ഷണവിതരണ രംഗത്ത് നിന്ന് പിന്‍വാങ്ങുന്നത്.
സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. ഈ വര്‍ഷം ഡിസംബര്‍ 30നകം പരസ്യങ്ങള്‍ക്കായി നല്‍കിയ തുക തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ ഫീചറുകള്‍ ആരംഭിക്കുമെന്ന് സൊമാറ്റോ വ്യക്തമാക്കി.
നേരത്തെ 2019 ല്‍ യു എ ഇയിലെ ഫുഡ് ഡെലിവറി ബിസിനസ് 172 ദശലക്ഷം ഡോളറിന് സൊമാറ്റോ തലബാത്തിന് കൈമാറ്റം ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha























