യുഎഇയിൽ നവംബര്‍ 21 മുതല്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബര്‍ 21 തിങ്കളാഴ്ച മുതല്‍ നവംബര്‍ 23, ബുധനാഴ്ച വരെ രാജ്യത്തെ കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകാനിടയുള്ളതായി കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.
തെക്കുകിഴക്കന്‍ ദിശയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദത്തിനൊപ്പം, തെക്കുകിഴക്കന്‍ ദിശയില്‍ നിന്നും, വടക്കുകിഴക്കന്‍ ദിശയില്‍ നിന്നും ഈര്‍പ്പമുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ യു എ ഇയുടെ തീരപ്രദേശങ്ങളിലും, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഈ കാലയളവില്‍ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























