യുഎഇയിൽ വന്‍ തീപിടുത്തം, എണ്ണ ഫാക്ടറിയില്‍ ഉണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം

യുഎഇയിലെ എണ്ണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. റാസല്‍ഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ അധികൃതര്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കമെന്ന് ജനങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബര്‍ 21 തിങ്കളാഴ്ച മുതല്‍ നവംബര്‍ 23, ബുധനാഴ്ച വരെ രാജ്യത്തെ കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകാനിടയുള്ളതായി കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.
തെക്കുകിഴക്കന്‍ ദിശയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദത്തിനൊപ്പം, തെക്കുകിഴക്കന്‍ ദിശയില്‍ നിന്നും, വടക്കുകിഴക്കന്‍ ദിശയില്‍ നിന്നും ഈര്‍പ്പമുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ യു എ ഇയുടെ തീരപ്രദേശങ്ങളിലും, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഈ കാലയളവില്‍ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























