ഷാരൂഖ് ഖാന് കടൽ കടന്ന് ആദരം, ചലച്ചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് സൗദി ചലച്ചിത്രമേളയില്‍ ബോളിവുഡിന്‍റ സ്വന്തം കിങ് ഖാനെ ആദരിക്കും...!

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ചെങ്കടല്‍ തീരത്ത് അരങ്ങേറുന്ന സൗദി ചലച്ചിത്രമേളയില്‍ ആദരിക്കാനൊരുങ്ങുകയാണ്. ചലച്ചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബോളിവുഡിന്‍റ സ്വന്തം കിങ് ഖാനെ ആദരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ നടക്കും.
അസാധാരണ പ്രതിഭയും അന്താരാഷ്‌ട്ര സിനിമയുടെ ഐക്കണുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് റെഡ് സീ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി പറഞ്ഞു.
ഈ ഡിസംബറില്‍ സൂപ്പര്‍ താരത്തെ ജിദ്ദയിലേക്ക് സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. 61 രാജ്യങ്ങളില്‍ നിന്നായി 41 ഭാഷകളിലുള്ള ചിത്രങ്ങളും ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടെ 131 സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
https://www.facebook.com/Malayalivartha























