Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുഎഇയിൽ വിസിറ്റ് വിസയിൽ പോകുന്നവർക്ക് തലവേദനയായി പുതിയ നിബന്ധന, പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് രാജ്യത്തേക്ക് പോകാനാവില്ല, ഒറ്റ പേരുകാരായവർക്ക് മുന്നിൽ വാതിലടച്ച് യുഎഇ

22 NOVEMBER 2022 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയിലേക്ക് ജോലി തേടിപോകുന്ന പ്രവാസികൾ തലവേദനയായി പുതിയ നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ്. വിസിറ്റ് വിസക്കാരാണ് യുഎഇയുടെ പുതിയ നിബന്ധന കാരണം വട്ടംകറങ്ങാൻ പോകുന്നത്. അതായത് ഇനി പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് യുഎഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്നാണ് മുന്നറിയിപ്പ്.

ഉദാഹരണത്തിന് നിങ്ങളുടെ പാസ്പോർട്ടിലെ പേര് പ്രവീൺ എന്ന ഒറ്റപ്പേരു മാത്രമാണെങ്കിൽ വിസ കിട്ടില്ല. പ്രവീൺകുമാർ എന്ന പേരിലെ പ്രവീൺ ഗിവൺ നെയിമും കുമാർ സർ നെയിം ആക്കുകയോ പ്രവീൺ കുമാർ എന്നു രണ്ടായി രേഖപ്പെടുത്തുകയോ ചെയ്യണം.

സർനെയിമോ, രണ്ടാം പേരോ പാസ്പോർട്ടിൽ വേണമെന്നാണ് നിബന്ധന. ഇതോടെ ഒറ്റ പേരുകാരായവർക്ക് മുന്നിൽ വാതിലടച്ചിരിക്കുകയാണ് യുഎഇ. എന്നാൽ താമസ, തൊഴിൽ വിസക്കാർക്ക് വിലക്ക് ബാധകമായിരിക്കില്ല. പുതിയ നിയന്ത്രണം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഒറ്റപ്പേരുകാരായ റസിഡന്റ് വീസക്കാർക്ക് നിയമം ബാധകമല്ല. എന്നാൽ, പാസ്പോർട്ട് പുതുക്കുമ്പോൾ ഇവരും പേരു വിപുലീകരിക്കണം. രാജ്യാന്തര പാസ്പോർട്ട് നിയമപ്രകാരം ഗിവൺ നെയിം, സർ നെയിം എന്നിവ വേണമെന്നുണ്ടെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. 

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതിനകം വീസ ഇഷ്യു ചെയ്ത പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവരെയും യുഎഇ എമിഗ്രേഷനുകൾ തടയും. കഴിഞ്ഞ രണ്ടു ദിവസമായി ഈ നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ഇതിനകം വീസ ഇഷ്യു ചെയ്തവരെയെങ്കിലും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം എയർലൈൻസുകളുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരം വീസക്കാർ രണ്ടു ദിവസമെങ്കിലും കാത്തിരിക്കണമെന്നുമാണ് ചില ട്രാവൽ ഏജന്റുമാർ അവരുടെ ഉപയോക്താക്കൾക്ക് നൽകുന്ന നിർദേശം.

അതേസമയം, സന്ദർശന വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് വിസ പുതുക്കുന്നതിൽ സൗദി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വിസ പുതുക്കുന്നതിനായി പുതിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കണമെന്ന് ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. വിസിറ്റിംഗ് വിസ നീട്ടിനൽകാൻ അഭ്യർഥിക്കുന്ന സമയത്ത് പുതുക്കിയ വിസയോടൊപ്പം ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായിരിക്കും.

തവുനിയ, ബൂപ, മെഡ്ഗള്‍ഫ്, ഗള്‍ഫ് യൂണിയന്‍, അറേബ്യന്‍ ഷീല്‍ഡ് കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, അറേബ്യന്‍ കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ്, അല്‍ ഇത്തിഹാദ് കോഓപ്പറേറ്റീവ്, അല്‍ സഗര്‍ കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, എഎക്‌സ്എ കോഓപ്പറേറ്റീവ്, അലൈഡ് കോഓപ്പറേറ്റീവ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പ്, അല്‍ റാജ്ഹി തകാഫുല്‍, വലാ, സൗദി ഇനായ തുടങ്ങിയ സൗദിയിലെ ലൈസന്‍സുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇത്തരത്തിലുള്ള അംഗീകൃത കമ്പനികളിൽ നിന്ന് തന്നെ നിർബന്ധമായും ഇൻഷുറൻസ് നേടിയിരിക്കണം.

വിസിറ്റിംഗ് വിസയുടെ കാലാവധി പുതിയ നിർദേശപ്രകാരം 180 ദിവസം വരെ നീട്ടി നൽകുന്നതായിരിക്കും. വിസാ കാലാവധി 180 ദിവസത്തില്‍ കൂടുതലാകാത്ത നിലയിലായിരിക്കും വിസ ദീർഘിപ്പിച്ച് നൽകുക. സൗദിയില്‍ എത്തിയത് മുതലുള്ള കാലാവധിയാണ് ഇതിനായി പരിഗണിക്കുക. ഇതിനായി നിശ്ചിത തുക ഫീസിനത്തിൽ നൽകേണ്ടതുണ്ട്.

വിസിറ്റ് വിസയിൽ എത്തുന്നവരുടെ താമസക്കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്. സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകളില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് രാജ്യത്ത് താമസിക്കാവുന്ന കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി കഴിഞ്ഞു. ട്രാന്‍സിറ്റ് വിസകളില്‍ എത്തുന്നവരുടെ താമസ കാലാവധി 96 മണിക്കൂറായും വര്‍ധിപ്പിച്ചിട്ടുണ്ട്. വിസ ഘടനയിലെ ഭേദഗതികള്‍ അനുസരിച്ച്, സന്ദര്‍ശനത്തിനായുള്ള ട്രാന്‍സിറ്റ് വിസയുടെ സാധുത മൂന്ന് മാസമായിരിക്കും. ഈ വിസയില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി 96 മണിക്കൂര്‍ വരെ സൗദിയില്‍ തങ്ങാം.വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് കനത്ത പിഴയായിരിക്കും ഒടുക്കേണ്ടി വരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (4 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (5 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (5 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (6 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (8 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (9 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends