യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു, അബുദാബിയില്‍ മരിച്ചത് കണ്ണൂര്‍ സ്വദേശി

യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ അമീന്‍ (38) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു. പിതാവ്: ടി പി കെ മൊയ്തീന്‍, മാതാവ്: ആമിന, ഭാര്യ: ഹാമിദ, നാലു മക്കളുണ്ട്.
അതുപോലെ സൗദിയിൽ ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക മരിച്ചു. എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേയാണ് മരണം. കണ്ണൂർ താണ സ്വദേശിനി അൽ-സഫ കോട്ടേജിൽ ഖദീജ പാലിച്ചുമ്മാന്റെവിട (70) ആണ് ജിദ്ദ എയർപ്പോർട്ടിലേക്ക് പോകവേ ബസിൽ മരിച്ചത്.
മദീന സന്ദർശനവും ഉംറ തീർഥാടനവും പൂർത്തിയാക്കി മകനോടൊപ്പം ഞായറാഴ്ച മക്കയിൽ നിന്നും ജിദ്ദ എയർപ്പോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
https://www.facebook.com/Malayalivartha























