യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം, തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതായി ട്വീറ്റ് ചെയ്ത് പൊലീസ്

യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം. സ്വേഹാന്‍ റോഡിൽ രാവിലെ അബൂദബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലാണ് തീപിടുത്തമുണ്ടായതെന്ന് അബൂദബി പൊലീസ് അറിയിച്ചു. ട്രക്കും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിലാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതായി പൊലീസ് ട്വീറ്റ് ചെയ്തു. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു..
https://www.facebook.com/Malayalivartha























