Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മെസ്സിപ്പടയെ തറപറ്റിച്ച് ചരിത്ര വിജയം സ്വന്തമാക്കിയ സൗദിയുടെ വിജയാഘോഷത്തിൽ പങ്കുചേർന്ന് യുഎഇയും, ബുർജ് ഖലീഫയിൽ സൗദിയുടെ ദേശീയ പതാക പ്രദർശിപ്പിച്ചു, പൊതു അവധിക്ക് പിന്നാലെ സൽമാൻ രാജാവിന്റെ ആ വമ്പൻ പ്രഖ്യാപനം ഉടൻ...!

23 NOVEMBER 2022 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ അടങ്ങാത്ത ആഘോഷം. യുഎഇയിലും താരമായി സൗദി. ഫിഫ ലോകകപ്പില്‍ വന്‍ അട്ടിമറിയിലൂടെ മെസ്സിപ്പടയെ തറപറ്റിച്ച് ചരിത്ര വിജയം സ്വന്തമാക്കിയ സൗദിയിൽ എങ്ങും വൻ ആഘോഷമാണ്. സൗദിയുടെ ഈ മിന്നും വിജയം അറബ് ലോകവും ആഘോഷമാക്കുകയാണ്. സഹോദര രാഷ്ട്രത്തിന്റെ വിജയം യു.എ.ഇയും ഏറ്റെടുത്തിരിക്കുകയാണ്. അവിടുത്തെ സ്വദേശികൾ മാത്രമല്ല പ്രവാസികളും ഒറ്റക്കെട്ടായി തന്നെ ഇതിൽ സന്തോഷം പങ്കിട്ടു.

അതിനിടയിൽ സാക്ഷാൽ ബുർജ് ഖലീഫയിൽ സൗദിയുടെ ദേശീയ പതാക പ്രദർശിപ്പിച്ചാണ് ദുബൈ വിജയാഘോഷത്തിൽ പങ്കുചേർന്നത്. ബുർജ് ഖലീഫയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെ ഇന്നലെ രാത്രി സൗദി പതാക പ്രദർശിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദിയുടെ ഗംഭീര വിജയത്തെയും താരങ്ങളുടെ പ്രകടനത്തെയും ആരാധകർ പ്രശംസിച്ചു.

എന്നാൽ വിജയാഘോഷത്തിന്റെ കൊടുമുടിയിലാണ് സൗദി. വീണുകിട്ടിയ ഭാഗ്യമല്ല, പൊരുതി നേടിയ വിജയമാണ് സൌദിയുടെ വിജയത്തിന് മിഴിവേകുന്നത്. ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അർജന്റീനയെ തകർത്തത് സൗദിയിൽ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് വിജയത്തെ വരവേറ്റത്. എല്ലാ പൊതു, സ്വകാര്യ ജീവനക്കാർക്കും ഇന്ന് അവധിയായിരിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചതായി സ്റ്റേറ്റ് മീഡിയയാണ് റിപ്പോർട്ട് ചെയ്തത്.

സ്കൂളുകളും അടഞ്ഞുകിടക്കും. ഗൾഫ് രാജ്യങ്ങളിലെ അവസാന പരീക്ഷകൾ നടക്കാനിരിക്കെയാണ് ഈ പൊതു അവധി പ്രഖ്യാപനം. ഇതോടെ പരീക്ഷികള്‍ മാറ്റിവെക്കേണ്ടി വരുമെങ്കിലും ടീമിന്റെ വിജയം ആഘോഷിക്കാന്‍ വിദ്യാർത്ഥികള്‍ക്കും അധികൃതർ അവസരം ഒരുക്കുകയായിരുന്നു. പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. ചൊവ്വാഴ്ച നഗരത്തിലെ പ്രധാന തീം പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രവേശന ഫീസ് ഒഴിവാക്കുമെന്ന് റോയൽ കോർട്ടിലെ ഉപദേശകനും സൗദി അറേബ്യയുടെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ തലവനുമായ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.

അവധി മാത്രമല്ല കളിക്കാർക്കെല്ലാം റോൾസ് റോയ്സ് കാർ സമ്മാനിക്കുമോ എന്ന് ആകാംക്ഷയിലാണ് സമൂഹമാധ്യമങ്ങൾ. 1994 ലെ ലോകകപ്പിൽ ബൽജിയത്തിന് എതിരെ സെയിദ് അൽ ഓവ്എയ്റൻ നേടിയ അദ്ഭുത ഗോളിന് ശേഷം രാജാവ് റോൾസ് റോയ്സ് കാർ സമ്മാനിച്ചിരുന്നു. ഏറ്റവും മഹത്തായ ലോകകപ്പ് ഗോളുകളിലൊന്ന് എന്ന പേരും ആ ഗോളിന് ലഭിച്ചിരുന്നു. ഈ സംഭവമാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഗോൾ അടിച്ചവർക്ക് മാത്രമല്ല, അർജന്റീനയെ പിടിച്ചു കെട്ടിയ എല്ലാവർക്കും പുതിയ റോൾസ് റോയ്സ് ഫാന്റം കാർ സമ്മാനിക്കുമോ എന്നാണ് സമൂഹമാധ്യമങ്ങളിലെ സൗദി ആരാധകരുടെ ചോദ്യം. എന്തായാലും കളിക്കാർക്കെല്ലാം എന്താണ് സമ്മാനമായി സാൽമാൻ രാജാവ് കരുതിവച്ചിരിക്കുന്നതെന്ന് ആകാക്ഷയിൽ തന്നെയാണ് എല്ലാവരും. റോൾസ് റോയ്സ് കാർ തന്നെ സമ്മാനിക്കുമോ അതോ അതിനും മീതെ എന്തെങ്കലുമാണോ എന്ന് അധികം വൈകാതെ തന്നെ അറിയാൻ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (4 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (5 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (5 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (6 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (8 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (9 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends