24 ലക്ഷം ലഹരി ഗുളികകൾ കടത്താൻ ശ്രമം, സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യക്കാരൻ പിടിയിൽ

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരവുമായി ഇന്ത്യക്കാരൻ അബഹയില്‍ പിടിയിൽ. ട്രക്കില്‍ കടത്താൻ ശ്രമിച്ച 24 ലക്ഷം ലഹരി ഗുളികളാണ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്. ജിദ്ദയിലും എംറ്റി ക്വാര്‍ട്ടറിലുമുളള പോര്‍ട്ടുകളില്‍ മയക്കുമരുന്ന് കണ്ടെയ്നറുകളിൽ എത്തിക്കുകയായിരുന്നു.
വിദേശത്തു നിന്നെത്തിയ ചരക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. രണ്ട് സംഭവങ്ങളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച 10 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ റിയാദില്‍ പിടിച്ചെടുത്തിരുന്നു.
ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നാര്‍കോര്‍ടിക്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദി അറിയിച്ചു. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് രാജ്യത്ത് നടക്കുന്നത്..
https://www.facebook.com/Malayalivartha

























