ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു, ഒമാനിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്ന എറണാകുളം സ്വദേശി മരിച്ചു
ഒമാനിൽ എറണാകുളം സ്വദേശി മരിച്ചു. ഫോര്‍ട്ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മന്‍സില്‍ ബാബു അബ്ദുല്‍ റഹ്മാന് (43) സലാലയില്‍ വെച്ചാണ് മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
സാദയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: സെഫാന ബാബു. രണ്ട് മക്കളുണ്ട്. കുടുംബം സലാലയിലുണ്ട്. സഹോദരങ്ങള്‍ മസ്കത്തില് നിന്ന് സലാലയിലേക്ക് തിരിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha