ജോലിക്ക് എത്തിയില്ല, സൗദിയിൽ പ്രവാസിയെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തി
സൗദിയിൽ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മരിച്ചു. കൊല്ലം സ്വദേശി മയ്യനാട് കാരിക്കുഴി ശ്രീരാഗത്തില്‍ സന്തോഷ്കുമാര്‍ പാര്ത്ഥന് (52) ജിദ്ദയില്‍വെച്ചാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം ഞായറാഴ്ച്ച രാവിലെ ജോലിക്കെത്താതിരുന്നപ്പോള്‍ നടന്ന അന്വേഷണത്തിലാണ് താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിച്ച് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
12 വര്‍ഷത്തോളമായി ജിദ്ദ സനാഇയയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്‍ഡസ്ട്രിസ് (പി.എസ്.ഐ) കമ്ബനിയിലെ മെഡിസിന് നിര്‍മാണ വിഭാഗത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: രേഖ വിജയന്, മക്കള്‍: ശ്രീഹരി സന്തോഷ്, ശ്രീറാം സന്തോഷ്.
https://www.facebook.com/Malayalivartha