അറബികള്‍ക്ക് കിട്ടാത്ത നേട്ടം...,യുഎഇയില്‍ താരമായി പ്രവാസികള്‍, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം സീരിസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയെ തേടിയെത്തിയത് ഏഴ് കോടിയിലധികം രൂപ

ഭാഗ്യ പരീക്ഷണത്തിന്‍റെ കാര്യത്തില്‍ അറബികളെ പിന്നിലാക്കി പ്രവാസികള്‍ കുതിക്കുകയാണ്. യുഎഇയില്‍ പ്രവാസികള്‍ ഇക്കാര്യത്തില്‍ ഒരു വിസമയമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് മലയാളികള്‍. അതിപ്പോള്‍ അബുദാബി ബിഗ് ടിക്കറ്റിന്‍റെ കാര്യത്തിലായാലും, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ആയാലും പ്രവാസികള്‍ക്ക് ഭാഗ്യം ഉറപ്പാണ്. ഇത് അറബികളെ പോലും അസൂയപ്പെടുത്തുകയാണ്.
ഇത്തവണയും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം 407 സീരിസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയെ തേടി തന്നെയാണ് ഭാഗ്യദേവത എത്തിയിരിക്കുന്നത്. 10 ലക്ഷം ഡോളര്‍ സമ്മാനമായി ഈ മലയാളി നേടിയത്. അതായത് ഏഴ് കോടിയിലധികം രൂപ. ദുബായില്‍ താമസമാക്കിയ 46 കാരനായ ജയകൃഷ്ണനാണ് ഈ കോടികളുടെ ഭാഗ്യശാലി.
ഒരു യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം എടുത്ത ടിക്കറ്റിനാണ് ഏഴ് കോടിയിലധികം രൂപ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ജയകൃഷ്ണന്‍ ടിക്കറ്റ് എടുത്തത്.നവംബര്‍ എട്ടാം തീയതി ഭാര്യയോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബുധനാഴ്ച വൈകുന്നേരം ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‌സ് ബിയില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
ദേറയില്‍ ഇന്റെഗ്രല്‍ നെറ്റ് വര്‍ക്ക് എല്‍എല്‍സി എന്ന കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജറായി ജോലി ചെയ്യുകയാണ് മലയാളിയായ ജയകൃഷ്ണന്‍. ഏറെ നാളായി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുക്കുന്നയാളാണ് ജയകൃഷ്ണന്‍. എന്നാല്‍, വിജയിയായപ്പോള്‍ അതൊരു അവിശ്വസനീയമായ അനുഭവം ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പേരുടെ ജീവിതത്തിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ മാറ്റം വരുത്തുന്നതെന്നും അവരില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് ശേഷം രണ്ട് ആഡംബര വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടന്നു.അതുപോലെ ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് വലിയ ഭാഗ്യമുണ്ടെന്നാണ് പൊതുവെ സ്വദേശികള്‍ പോലും വിശ്വസിക്കുന്നത്. അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ വിജയിച്ചവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നത് ഒരുപക്ഷെ മലയാളികളായിരിക്കും.
അബുദബി ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചതും ഒരു പ്രവാസിക്കായിരുന്നു. 66 കോടി നേടിയത് പ്രവാസി ഇന്ത്യക്കാരനായ ഖാദന്‍ ഹുസൈനാണ്. ഹുസൈന്‍ 2 ടിക്കറ്റുകള്‍ വാങ്ങിയിരുന്നു ഈ രണ്ടെണ്ണം വാങ്ങിയപ്പോള്‍ സൗജന്യമായി കിട്ടിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 246ാമത് സീരീസ് തത്സമയ നറുക്കെടുപ്പിലാണ് ഖാദന്‍ ഹുസൈനെ ഭാഗ്യദേവത കടാക്ഷിച്ചത്. രണ്ടാം സമ്മാനവും ഇന്ത്യക്കാരനാണ് നേടിയത്.
1,000,000 ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പ്രഭ്ജീത് സിങ് ആണ്. ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്.308808 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വേദശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha


























