പ്രവാസി മരിച്ച നിലയില്‍, ഒമാനില്‍ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്ന തിരുവനന്തപുരം സ്വദേശിയെ

ഒമാനില്‍ പ്രവാസിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാം ജലാലുദ്ദീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സലാല ഖാബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് അയക്കുമെന്ന് ഐസിഎഫ് സാന്ത്വനം കാബിനറ്റ് അറിയിച്ചു. പിതാവ്: ജലാലുദ്ദീന്‍. മാതാവ്: ഹലീമ ബീവി. ഭാര്യ: ഷലഹാം.
അതേസമയം കൊല്ലം മയ്യനാട് സ്വദേശി സൗദിയില്‍ വെച്ച് മരണപ്പെട്ടു. സന്തോഷ് കുമാര്‍ (52) ജിദ്ദയില്‍വെച്ചാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ജിദ്ദ സനാഇയ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്‍ഡസ്ട്രി എന്ന കമ്പനിയില്‍ 12 വര്‍ഷമായി ജീവനക്കാരനായിരുന്നു.
https://www.facebook.com/Malayalivartha


























