ഷാർജയിൽ വന്‍ തീപിടിത്തം, ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ പൂര്‍ണമായും കത്തിനശിച്ചു...!
ഷാർജയിൽ വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ പൂര്‍ണമായും അഗ്നിക്കിരയായി. ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറിലുള്ള സ്പെയര്‍ പാര്‍ട്ട്സ് ഗോഡൗണിലാണ് പുലര്‍ച്ചെയോടെ വന്‍ തീപ്പിടിത്തം ഉണ്ടായത്.നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം.
അല്‍ മിന, സാമ്നാന് കേന്ദ്രങ്ങളില്‍ നിന്നും അല്‍ നഹ്ദ പോയിന്റില്‍ നിന്നും സിവില്‍ ഡിഫന്‍സ് വാഹനങ്ങളും ദേശീയ ആംബുലന്‍സും വിവരം ലഭിച്ചയുടന്‍ സംഭവസ്ഥലത്തെത്തി അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും നിര്‍ണയിക്കാനും അധികാരിക്ക് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha