Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രവാസിയുടെ ഭാ​ഗ്യപരീക്ഷണം ഭാര്യയുമായി ചേർന്ന്, ഒടുവിൽ ആ അപ്രതീക്ഷിത നേട്ടം, ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ...!

10 DECEMBER 2022 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയില്‍ ഭാഗ്യ പരീക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രവാസികള്‍ കുതിക്കുകയാണ്. അതിപ്പോള്‍ അബുദാബി ബിഗ് ടിക്കറ്റിന്‍റെ കാര്യത്തിലായാലും, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ആയാലും പ്രവാസികള്‍ക്ക് ഭാഗ്യം ഉറപ്പാണ്. ഇത് അറബികളെ പോലും അസൂയപ്പെടുത്തുകയാണ്. ഇപ്പോൾ വീണ്ടും പ്രവാസി ഇന്ത്യക്കാരനെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ കോടികൾ സമ്മാനം നേടിയിരിക്കുകയാണ് പ്രവാസി ഇന്ത്യക്കാരൻ.

ഭാര്യയുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റെടുത്ത ഇന്ത്യക്കാരനായ ഷംശുദ്ദീന്‍ മുഹമ്മദിനാണ് ബിഗ് ടിക്കറ്റിലൂടെ 10 ലക്ഷം ദിര്‍ഹം അതായത് രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചത്. കുവൈത്തിൽ താമസമാക്കിയ ഷംശുദ്ദീന് അഞ്ച് മക്കളാണ് ഉള്ളത്. നറുക്കെടുപ്പിൽ വിജയിച്ചാല്‍ ലഭിക്കുന്ന സമ്മാനത്തുക തങ്ങളുടെ അഞ്ച് മക്കളുടെ ഭാവിക്കായി നിക്ഷേപിക്കാമെന്ന കണക്കുക്കൂട്ടലിലാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് തുടങ്ങിയത്.

സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. നറുക്കെടുപ്പില്‍ വെറും ആറാമത്തെ ശ്രമത്തിന് ശേഷമാണ് ഷംസുദ്ദീനെ തേടി സമ്മാനവിവരം അറിയിച്ചുള്ള ഫോണ്‍ കോളെത്തിയത്. തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്നും എന്നെങ്കിലും ഒരിക്കല്‍ ബിഗ് ടിക്കറ്റിന്റെ വന്‍തുകയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകുമെന്നുമാണ് ഷംസുദ്ദീന്‍ പറയുന്നത്.

മാത്രമല്ല ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പില്‍ ആയാലും പ്രവാസികള്‍ക്ക് ഭാഗ്യം ഉറപ്പാണ്. ഇത്തവണയും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം 407 സീരിസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയെ തേടി തന്നെയാണ് ഭാഗ്യദേവത എത്തിയത്. 10 ലക്ഷം ഡോളര്‍ സമ്മാനമായി ഈ മലയാളി നേടിയത്. അതായത് ഏഴ് കോടിയിലധികം രൂപ. ദുബായില്‍ താമസമാക്കിയ 46 കാരനായ ജയകൃഷ്ണനാണ് ഈ കോടികളുടെ ഭാഗ്യശാലി.

ഒരു യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം എടുത്ത ടിക്കറ്റിനാണ് ഏഴ് കോടിയിലധികം രൂപ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ജയകൃഷ്ണന്‍ ടിക്കറ്റ് എടുത്തത്.നവംബര്‍ എട്ടാം തീയതി ഭാര്യയോടൊപ്പം ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബുധനാഴ്ച വൈകുന്നേരം ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‌സ് ബിയില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

ദേറയില്‍ ഇന്റെഗ്രല്‍ നെറ്റ് വര്‍ക്ക് എല്‍എല്‍സി എന്ന കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജറായി ജോലി ചെയ്യുകയാണ് മലയാളിയായ ജയകൃഷ്ണന്‍. ഏറെ നാളായി ദുബായ് ഡ്യൂട്ടി ഫ്രീയില്‍ പങ്കെടുക്കുന്നയാളാണ് ജയകൃഷ്ണന്‍. എന്നാല്‍, വിജയിയായപ്പോള്‍ അതൊരു അവിശ്വസനീയമായ അനുഭവം ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പേരുടെ ജീവിതത്തിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ മാറ്റം വരുത്തുന്നതെന്നും അവരില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് ശേഷം രണ്ട് ആഡംബര വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പും നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends