Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ വരുന്ന പ്രവാസികള്‍ നേരത്തെ തന്നെ പെര്‍മിറ്റ് എടുക്കണം; ഇല്ലെങ്കില്‍ തിരിച്ചയക്കും; മുന്നറിയിപ്പുമായി ഖത്തര്‍ പൊതുസുരക്ഷ വിഭാഗം; ഇതൊന്നും അറിയാതെ ഖത്തറിലേക്ക് വിമാനം കയറേണ്ട!

10 DECEMBER 2022 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ വരുന്ന പ്രവാസികള്‍ നേരത്തെ തന്നെ പെര്‍മിറ്റ് എടുക്കണമെന്നും ഇല്ലെങ്കില്‍ തിരിച്ചയക്കുമെന്നും ഖത്തര്‍ പൊതുസുരക്ഷ വിഭാഗം അറിയിച്ചു. പാര്‍ക്കിംഗ് റിസര്‍വേഷന്‍ ഇല്ലെങ്കിലും ഖത്തറില്‍ നിന്ന് വാഹനം തിരിച്ചയക്കും. സൗദി അതിര്‍ത്തിയായ സല്‍വ ചെക്ക് പോയിന്റില്‍ ബസുകള്‍ക്ക് ഖത്തറില്‍ പോയി തിരിച്ചുവരാനുള്ള സര്‍വീസ് റിസര്‍വേഷന്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ തിരിച്ചയക്കും.

ഖത്തറിലേക്ക് സ്വന്തം വാഹനത്തില്‍ വരാന്‍ താത്പര്യമുള്ളവര്‍ 12 മണിക്കൂര്‍ മുമ്പേ അവരുടെ വാഹനത്തിന് പെര്‍മിറ്റ് എടുക്കേണ്ടതുണ്ടെന്നും പൊതുസുരക്ഷ വിഭാഗം അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കാന്‍ പ്രവാസികള്‍ക്ക് ഹയാ കാര്‍ഡ് ആവശ്യമില്ലെന്നും എന്നാല്‍ ലോകക്കപ്പ് കാണാനുള്ളവര്‍ക്ക് അത് ആവശ്യമാണെന്നും നേരത്തെ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു

ഇഖാമയില്‍ ആറുമാസ കാലാവധിയില്ലാതെയും പ്രൊഫഷനില്ലാതെയും ദോഹ എയര്‍പോര്‍ട്ടിലെത്തിയ പ്രവാസികള്‍ കുടുങ്ങി. സൗദിയിലെ വിവിധ നഗരങ്ങളില്‍നിന്ന് ദോഹ എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞുവെങ്കിലും ദോഹ എമിഗ്രേഷനിലെ പരിശോധനയില്‍ കുടുങ്ങിയാണ് പലര്‍ക്കും മടങ്ങേണ്ടി വന്നത്. ഇഖാമ കാലാവധിയില്ലാത്തവര്‍ ഉടന്‍ തന്നെ സൗദിയില്‍ കമ്പനികളുമായി ബന്ധപ്പെട്ട് ഇഖാമ പുതുക്കിയതിനാല്‍ എയര്‍പോര്‍ട്ടിനു പുറത്ത് ഇറങ്ങാന്‍ പറ്റി. ഓണ്‍അറൈവല്‍ വിസ അനുവദിക്കുന്നതിന് നേരത്തെ തന്നെ നിശ്ചയിച്ച പ്രൊഫഷന്‍ ഇല്ലാത്തവര്‍ക്ക് ദോഹയില്‍നിന്ന് മടങ്ങുകയല്ലാതെ നിര്‍വാഹമില്ല.

ഹയ്യാ കാര്‍ഡില്ലാതെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടുകളിലും കര അതിര്‍ത്തികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യു.എ.ഇ, സൗദി, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങയ ഗൾഫ് രാജ്യങ്ങളിൽ നിന്നും ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിലെത്തിയത്. ജി.സി.സി രാജ്യങ്ങളിലെ താമസക്കാരില്‍ നിശ്ചിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഹയ്യ കാര്‍ഡില്ലാതെ പ്രവേശനം അനുവദിക്കുന്നത്. പ്രവേശന അനുമതിയുള്ള തൊഴില്‍ മേഖല ഐ.ഡിയില്‍ വ്യക്തമായിരിക്കണം

ഇന്ത്യ, ഈജിപ്ത്, പാകിസ്താൻ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരിൽ 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക് പ്രവേശനം നൽകുന്നത്. ഇതിനു പുറമെ, താമസിക്കുന്ന കാലയളവിലേക്കുള്ള ഹോട്ടൽ ബുക്കിങ് രേഖകൾ, റൗണ്ട് ട്രിപ്പ് ടിക്കറ്റ് എന്നിവയും ഉറപ്പിക്കണം. 100 റിയാലാണ് എൻട്രി ഫീസ്. പാസ്പോർട്ടിനും, അതാത് രാജ്യത്തെ തിരിച്ചറിയൽ രേഖക്കും ചുരുങ്ങിയത് ആറു മാസം കാലാവധി ഉണ്ടായിരിക്കണം.

പ്രവേശന അനുമതിയുള്ള തൊഴിൽ മേഖല ഐ.ഡിയിൽ വ്യക്തമായിരിക്കുകയും വേണം.പട്ടികയിലുള്ള അംഗങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഹയ്യാ കാർഡില്ലാതെ വരാൻ സൗകര്യമുള്ളതെന്ന് ഗോ മുസാഫർ ഡോട് കോം ജനറൽ മാനേജർ ഫിറോസ് നാട്ടു 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 100 റിയാലാണ് നിലവിലെ ഫീസ്. ഒരു മാസമാണ് പരമാവധി കാലാവധി. നിശ്ചിത കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുകയാണെങ്കിൽ 200 റിയാൽ പിഴ ഈടാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിപ്പ് നൽകിയതായും ഫിറോസ് നാട്ടു പറഞ്ഞു.

അതേസമയം, മാച്ച് ടിക്കറ്റുള്ളവർക്ക് ഹയ്യാ അനുമതിക്ക് അപേക്ഷിച്ചു തന്നെ ഖത്തറിൽ എത്താവുന്നതാണ്.-ഹയ്യാ ഇല്ലാതെ പ്രവേശന അനുമതി 54 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രം1. അദീബ് (എഴുത്തുകാർ).2. യൂണിവേഴ്സിറ്റി പ്രൊഫസർ 3. പത്രപ്രവർത്തകൻ 4. ജി.സി.സി രാജ്യങ്ങളിലെ എംബസികളിലെ തൊഴിലാളികൾ 5. പുരാവസ്തു ഗവേഷകൻ 6. പ്രൊഫസർ 7. ജിയോളജിസ്റ്റ് (ജനറൽ) 8. റഫറി (സ്പോർട്സ് ഫീൽഡ്) 9. സാമ്പത്തിക വിദഗ്ധൻ10. നിയമ വിദഗ്ധൻ11. ഇൻഫർമേഷൻ സിസ്റ്റം വിദഗ്ധൻ 12. നയതന്ത്രജ്ഞൻ 13. പ്രസിഡൻറ്/എക്‌സിക്യൂട്ടീവ് ഡയറക്ടർ 14. യൂണിവേഴ്സിറ്റി പ്രസിഡൻറ്/ഡയറക്ടർ15. കോടതി പ്രസിഡന്റ് 16. ചീഫ് പ്രോസിക്യൂട്ടർ 17. ക്ലബ്ബ് പ്രസിഡൻറ്/മാനേജർ18. കപ്പൽ /ഫെറി/ ടാങ്കർ എന്നിവയുടെ ക്യാപ്റ്റൻ 19. സ്പെഷ്യലിസ്റ്റ് ഡോക്ടർ20. സർജൻ (എല്ലാ സ്പെഷ്യാലിറ്റികളും)21. മൃഗഡോക്ടർ 22 പൈലറ്റ് 23 ശാസ്ത്രജ്ഞൻ 24 കോളേജ് ഡീൻ 25 ആസ്ട്രോണമർ26 ഭൗതിക ശാസ്ത്രജ്ഞൻ 27. ജഡ്ജി28. ജനറൽ കെമിസ്റ്റ് (എല്ലാ സ്പെഷ്യലൈസേഷനുകളും)29. അഭിഭാഷകൻ30. ഡയറക്ടർ 31. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ32. റേഡിയോ ഡയറക്ടർ33. മീഡിയ ഡയറക്ടർ34. റീജിയണൽ ഡയറക്ടർ35. ബാങ്ക് മാനേജർ 36. ടി.വി ഡയറക്ടർ 37. സിനിമാ സംവിധായകൻ38. ഹോട്ടൽ മാനേജർ39. മ്യൂസിയം ഡയറക്ടർ40. സ്കൂൾ പ്രിൻസിപ്പൽ 41. തിയേറ്റർ ഡയറക്ടർ 42. ആശുപത്രിയുടെ ഡയറക്ടർ43. കൗൺസിലർ 44. എഞ്ചിനീയർ45. പ്രോസിക്യൂട്ടർ46. മന്ത്രാലയം അണ്ടർസെക്രട്ടറി 47. കോ-പൈലറ്റ്48 എല്ലാ തരത്തിലുമുള്ള ഒരു കൺസൾട്ടന്റ്49 ഓഡിറ്റർ (സാമ്പത്തിക - അക്കൗണ്ടുകൾ)50 അനലിസ്റ്റ് (സാമ്പത്തിക - സാമ്പത്തിക സംവിധാനങ്ങൾ)51 നിരീക്ഷകൻ (എയർ സേഫ്റ്റി)52 പ്രോഗ്രാമർ53 അക്കൗണ്ടൻറ്54. ഇൻസ്പെക്ടർ (മറൈൻ ഫയർ എന്നിവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends