Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഹൂസ്റ്റണിലെ മലയാളി ഡോക്ടർ മിനി വെട്ടിക്കലിന്റെ അപകട മരണം, ഞെട്ടൽ മാറാതെ പ്രവാസികൾ

11 DECEMBER 2022 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...


അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ ഡോക്ടർക്ക് ദാരുണാന്ത്യം. കോട്ടയത്തു നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. മിനി ഓടിച്ചിരുന്ന കാറിൽ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. രോഗികൾക്ക് ആശ്വാസം പകരുന്ന പ്രിയ ഡോക്ടർ എന്നതിൽ ഉപരിയായി നിരവധി മേഖലകളിൽ തന്റേതായ വ്യക്തമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഡോ. മിനി വെട്ടിക്കൽ.

മലയാള ഫാഷൻ മാഗസിനുകളിലും മോഡലായിട്ടുണ്ട് ; 52ാം വയസിലായിരുന്നു അപകട രൂപത്തിൽ മരണം അവരെ തേടിയെത്തിയത്. ഇവരുടെ അപ്രതീക്ഷിത വിയോഗം ഹൂസ്റ്റണിലെ മലയാളി സമൂഹത്തെ നടുക്കി . പ്രവാസി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു ഡോക്ടർ മിനി. ഫിസിഷ്യൻ എന്നതിന് പുറമെ നർത്തകി, മോഡൽ, വ്ലോഗർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഡോ. മിനി. ഹൂസ്റ്റണണിലെ മലയാളി സാംസ്കാരിക രംഗത്തും സജീവമായിരുന്നു.

സൗമ്യമായി പെരുമാറുന്ന പ്രസന്നവതിയായിരുന്നു ഡോഡോക്ടറെന്നു. അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ഹൂസ്റ്റണിലെ മലയാളികൾ പറയുന്നു. മലയാളത്തിലെ പ്രമുഖ മാഗസിനുകളായ വനിതയിലും ഫോർവേഡ് മാഗസിനിലും മിനി വെട്ടിക്കൽ മോഡലായിട്ടുണ്ട് . ഹൂസ്റ്റണിലെ മലയാളി കമ്മ്യൂണിറ്റിയുടെ ഓണം, ക്രിസ്തുമസ് ആഘോഷങ്ങളിലെല്ലാം അവർ ഭാഗമായിരുന്നു. മലയാളി അസോസിയേഷന്റെ പരിപാടികളിൽ എല്ലാം നർത്തകിയായും അവർ തിളങ്ങി .

എല്ലാവരാലും പ്രിയങ്കരിയായ ഡോക്ടറുടെ വിയോഗം പ്രവാസി മലയാളികളെയും കണ്ണീരിലാഴ്‌ത്തുന്നു. കോട്ടയത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ഡോ. മിനി വെട്ടിക്കൽ. കുന്നത്ത് കെ വി പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. അമേരിക്കയിലായിരുന്നു മെഡിസിൻ പഠനം അടക്കം നടന്ന്. ഏറെക്കാലമായി കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് മിനി വെട്ടിക്കൽ കഴിയുന്നത്. മൂന്ന് പതിറ്റാണ്ടായി അവിടെ ജോലിയിൽ പ്രവേശിച്ചിട്ട്.

ടെക്‌സാസ് ഹെൽത്ത് സയൻസ് സെന്ററിൽ നിന്നായിരുന്നു മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ ബേയർ കോളേജ് ഓഫ് മെഡിസിനിൽ ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ഡോക്ടർ ഓടിച്ച കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തിലാണ് ജീവൻ നഷ്ടമായത്. ഡിസംബർ ഒമ്പതാം തീയ്യതി വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിലാണ് സംഭവം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഡോ. മിനി മേരി വെട്ടിക്കലിന് ജീവൻ നഷ്ടമായി.

മൃതദേഹം ഞായർ 2 മുതൽ 5 വരെ ജസെക് ചാപ്പലിലും ബറിങ് ഡ്രൈവ് ജിയോ ലൂയിസ് ആൻഡ് സൺസ് ഗ്രാൻഡ് ഫൊയറിലുമായി പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ബൈക്കോടിച്ചിരുന്ന യുവാവും അപകടത്തിൽ മരിച്ചു. 25 കാരനായ ബൈക്ക് യാത്രികൻ ആശുപത്രിയിലാണ് മരിച്ചത്.

കുന്നത്ത് കെ.വി. പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ് മരണപ്പെട്ട മിനി. ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കൽ കുടുംബാംഗം സെലസ്റ്റിൻ ആണ് ഭർത്താവ്: ഐ.ടി. എൻജിനീയർ ആണ് . . മക്കൾ: പൂജ, ഇഷ, ദിയ, ഡിലൻ, ഏയ്ഡൻ. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഇൻസ്റ്റാഗ്രാം ഫേസ്ബുക് എന്നീ സോഷ്യൽ മീഡിയകളിൽ സജീവയായിരുന്നു മിനി . ഡാൻസറായ മിനിയുടെ നിരവധി ഫോട്ടോകൾ ഫേസ്‌ബുക്കിൽ ഉണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (6 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (8 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (10 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends