ഒമ്പതാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണു, ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. നാലര വയസ്സുകാരി യാറ മറിയമാണ് മരിച്ചത്. ഖിസൈസിലാണ് സംഭവം.കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകളാണ് യാറ മറിയം.
അതേസമയം ഒമാനിൽ താമസസ്ഥലത്ത് പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബു (44) ആണ് മരിച്ചത്. അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍, മാതാവ്: ഗൗരി തങ്കം, ഭാര്യ: മഞ്ചു.
https://www.facebook.com/Malayalivartha


























